
Jet stream kerala weather : ഹോർമൂസ് കടന്ന് ജെറ്റ് സ്ട്രീം എത്തി, ഇടി, മിന്നൽ കനത്ത മഴ
Jet Stream, has crossed the Strait of Hormuz and shifted its trajectory toward South India. While these winds usually flow over North India,
Jet stream kerala weather : ഹോർമൂസ് കടന്ന് ജെറ്റ് സ്ട്രീം എത്തി, ഇടി, മിന്നൽ കനത്ത മഴ
ഇറാനിലെ ഹോർമൂസ് കടലിടുക്ക് (Hormuz Strait) കടന്ന് ഒരു അതിഥി വരുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ജെറ്റ് സ്ട്രീം (Jet Steam). പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ടും ആഗോള സാമ്പത്തിക രംഗത്തിന്റെ മാന്ദ്യത്തിനും കാരണമാകുന്ന ഹോർമൂസ് കടലിടുക്കിലെ പ്രശ്നം വാർത്തയാകുമ്പോഴാണ് ഇതുവഴിയെത്തുന്ന തണുത്ത കാറ്റ് കേരളത്തിൽ ഉൾപ്പെടെ ഇടിയോടുകൂടിയുള്ള മഴയ്ക്ക് കാരണമാകുന്നതും ചൂട് പിടിച്ച അന്തരീക്ഷത്തിന് അല്പം ആശ്വാസമാകുന്നതും.
കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലും അനുഭവപ്പെടുന്ന കനത്ത ചൂടിന് ആശ്വാസമാകുന്ന അന്തരീക്ഷം ഇനിയുള്ള ദിവസങ്ങളിൽ ഉടലെടുത്തേക്കും. നമുക്ക് ഇടിയോടു കൂടെയുള്ള ( Thunderstorm) വേനൽ മഴയും ( Summer Rain) ജെറ്റ് സ്ട്രീം നൽകും.
അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ (Upper layer) ൽ കാണപ്പെടുന്ന കാറ്റിന്റെ പ്രവാഹം ആണ് Jet Steam കൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കാറ്റ് ഉത്തരേന്ത്യ വഴിയാണ് കടന്നുപോയിരുന്നത്. എന്നാൽ ഇന്ന് മുതൽ ഇതിൻ്റെ ദിശ ദക്ഷിണേന്ത്യ (South India) വഴി മാറിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളിൽ ചക്രവാത ചുഴി ( Cyclonic circulation) ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ, വേനൽ മഴക്ക് ജെറ്റ് സ്ട്രീം കാരണമാകും.
കാലവർഷമെങ്കിൽ കനത്ത മഴ പെയ്തേനെ
ഇപ്പോൾ കാലവർഷത്തിന്റെ (South West Monsoon) സീസൺ ആയിരുന്നെങ്കിൽ കനത്ത മഴ ലഭിക്കുന്ന സാഹചര്യം ജെറ്റ് സ്ട്രീമുകൾ ഒരുക്കുമായിരുന്നു. ധ്രുവ മേഖലകളിൽ ( Polar Region ) നിന്ന് എത്തുന്ന ശൈത്യ കാറ്റാണ് അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ പ്രവഹിക്കുന്നത്. സാധാരണ അന്തരീക്ഷത്തിന്റെ ഉയർന്ന മേഖലയിലേക്ക് പോകുന്തോറും തണുപ്പ് കൂടുമെന്ന് അറിയാമല്ലോ?
ഭൂമധ്യരേഖ ( Equatorial Region ) യിൽ നിന്ന് അധികം അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ (Southern States) ഇപ്പോൾ വേനൽ കടുക്കുന്ന സാഹചര്യമാണ് ഉള്ളത്. നമുക്ക് സാധാരണ ലഭിക്കുന്ന വേനൽ മഴയ്ക്കുള്ള സമയമായിട്ടുമില്ല. വിഷുവിനോട് (Vishu) അനുബന്ധിച്ചാണ് കേരളത്തിൽ സാധാരണ വേനൽ മഴ ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ മാർച്ച് പകുതി ആകുമ്പോഴേക്കും വേനൽ മഴ സജീവമായി.
ആഗോള കാലാവസ്ഥ ഘടകങ്ങളുടെ സ്വാധീനം
ആഗോള കാലാവസ്ഥ ഘടകങ്ങളുടെ സ്വാധീനം ഇതിലുണ്ട്. ശക്തമായ ജെറ്റ് സ്ട്രീം ആണ് ഇത്തവണ കടന്നു പോകുന്നത്. സാധാരണ മാർച്ച് മാസത്തിൽ കേരളത്തിൻ്റെ മുകളിൽ ഇങ്ങനെ സംഭവിക്കാറില്ല. മർദ്ദ വ്യതിയാനം ആണ് ജെറ്റ് സ്ട്രീമിന്റെ ശക്തിക്കും ഗതിക്കും കാരണമാകുന്നത്.
ജെറ്റ് സ്ട്രീം നിലവിൽ 12 കിലോമീറ്റർ ഉയരത്തിൽ
സമുദ്രനിരപ്പിൽ നിന്ന് (Mean Sea level - MSL) നിന്ന് 12 കിലോമീറ്റർ ഉയരത്തിലൂടെയാണ് ഇപ്പോൾ ജെറ്റ് സ്ട്രീം കടന്നു പോകുന്നത്. അതായത് Troposphere ൻ്റെ മുകൾഭാഗത്ത് കൂടി. ഇവിടെ അന്തരീക്ഷ മർദ്ദം 200 hPa ആണുള്ളത്. 1000 hPa ആണ് MSL ലെ അന്തരീക്ഷ മർദ്ദം എന്നറിയാമല്ലോ?
Upper Divergence അപ്രതീക്ഷിത മഴയുണ്ടാകും
ഇതോടൊപ്പം നൽകിയ ജെറ്റ് സ്ട്രീം model ചാർട്ടിൽ കാണുന്നതുപോലെ അറബിക്കടലിൽ നിന്ന് വളഞ്ഞ് ദക്ഷിണേന്ത്യ വഴി കടന്നു പോവുകയാണ് ചെയ്യുന്നത്. ഇതിൻ്റെ പാതയിലെ ഇത്തരം വളവു തിരിവുകൾ Divergence (കാറ്റുകളുടെ ഇഴപിരിയൽ) ന് കാരണമാകും. Upper Level Divergence എന്നാണ് ഇതിനെ സാങ്കേതികമായി വിളിക്കുക.
സാധാരണ നമുക്ക് വേനലിൽ ഇടിയോട് കൂടെ മഴ ഉണ്ടാക്കുന്നത് കാറ്റിൻ്റെ അഭിസരണം അഥവാ Convergence ആണ്. ഇരു ദിശയിൽ നിന്നുള്ള കാറ്റുകൾ കൂടിച്ചേരുന്നതാണ് ഇതിന് കാരണം. ഇതിൻ്റെ നേരെ വിപരീതമായ പ്രവർത്തനമാണ് Divergence. ഇവ രണ്ടും മേഘങ്ങൾ രൂപപ്പെടുകയും ശക്തമായ മിന്നൽ ഉണ്ടാക്കുകയും ചെയ്യും.
കൂടാതെ കേരളത്തിൻ്റെ ആകാശത്തിൽ ഇപ്പോൾ വരണ്ട കാറ്റ് ഉണ്ട്. വരണ്ട കാറ്റും (Dry Wind ) തണുത്ത ഈർപ്പം ഉള്ള കാറ്റും കൂടിച്ചേരുമ്പോൾ മിന്നൽ ശക്തിപ്പെടാൻ സാധ്യത. ഒപ്പം കനത്ത മഴ (Heavy Rain) പെയ്യുകയും ചെയ്യും. മഴക്കൊപ്പം ശക്തമായ കാറ്റും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായാണ് കാറ്റും മഴയും ഉണ്ടാവുക. അതിനാൽ ജാഗ്രത പാലിക്കണം.
ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി ഈ മാസം 21 വരെ തുടരാനാണ് സാധ്യത. അതിനുശേഷം സാധാരണ രീതിയിലുള്ള ഒറ്റപ്പെട്ട വേനൽ മഴ ഉണ്ടാകും. കേരളത്തിൽ മഴ ലഭിക്കുന്നത് ഇതുവരെയുള്ള ചൂടിന് താൽക്കാലിക ആശ്വാസമാകും.
മറ്റു സംസ്ഥാനങ്ങളിലും ഇടിയും മഴയും
കേരളത്തിന് പുറമേ തമിഴ്നാട്ടിലും കർണാടകയിലും തെലങ്കാനയിലും ശക്തമായ ഇടിയോടു കൂടെയുള്ള മഴ ലഭിക്കും. ഇന്നലത്തെക്കാൾ ഇന്ന് കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ സാധ്യത. തമിഴ്നാട്ടിലും കർണാടകയുടെ മിക്ക ഭാഗങ്ങളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. ബംഗളൂരു ഉൾപ്പെടെ ഇന്നും ശക്തമായ മഴ ലഭിക്കും.
ദക്ഷിണേന്ത്യൻ മുഴുവൻ പരക്കെ മഴ ലഭിക്കുന്നത് ചൂടിന് കുറവുണ്ടാകും.
മിന്നൽ ജാഗ്രതയിൽ ഉപേക്ഷ വരുത്തരുത്
ഇടിമിന്നൽ നിങ്ങളുടെ പ്രദേശത്തുണ്ടോ എന്ന് അറിയാൻ ഞങ്ങളുടെ വെബ്സൈറ്റിലെ (metbeatnews.com) താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കാം. മിന്നൽ ജീവഹാനിക്ക് കാരണമാകുന്ന സവിശേഷ ദുരന്തമാണ്. അതിനാൽ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിച്ച മിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.
English Summary: Unexpected Summer Rains in Kerala: How the "Hormuz Jet Stream" is Cooling Down South India. Jet Stream, has crossed the Strait of Hormuz and shifted its trajectory toward South India. While these winds usually flow over North India, their southward shift is currently influencing the climate in Kerala, Tamil Nadu, Karnataka, and Telangana.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.