Newsroom
Kerala Weather : റെഡ് അലർട്ട് വൈകിയെന്ന വിമർശനം; വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി
Metbeat News

Kerala Weather : റെഡ് അലർട്ട് വൈകിയെന്ന വിമർശനം; വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി

റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്.

റെഡ് അലർട്ട് വൈകിയെന്ന വിമർശനം; വിശദീകരണവുമായി ദുരന്തനിവാരണ അതോറിറ്റി

റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി രംഗത്ത്. മഴ മുന്നറിയിപ്പുകൾ നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങളുടെയും റഡാർ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും, മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് വ്യക്തമാക്കി.

കാലവർഷക്കാലത്ത് അലർട്ടുകളെ മാത്രം ആശ്രയിച്ചല്ല തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തി റെഡ് അലർട്ടായി ഉയർത്തുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും, റഡാർ ഡാറ്റയിലും കാലാവസ്ഥാ സാഹചര്യങ്ങളിലും വരുന്ന മാറ്റങ്ങൾക്കനുസരിച്ച് മൂന്ന് മണിക്കൂർ ഇടവിട്ട് പോലും മുന്നറിയിപ്പുകളിൽ മാറ്റം വരാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ തുടരും

നിലവിൽ അനുഭവപ്പെടുന്ന മഴയുടെ തീവ്രത കുറയുമെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കനത്ത മഴ ലഭിക്കുന്ന കൃത്യമായ സ്ഥലങ്ങൾ മുൻകൂട്ടി നിർണയിക്കുന്നതിന് ഇപ്പോഴും ശാസ്ത്രീയ പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനനുസരിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. 

English Summary : The Kerala State Disaster Management Authority (KSDMA) has responded to criticism regarding the delay in issuing a Red Alert for heavy rainfall in the state. KSDMA Member Secretary Dr. Sekhar Kuriakose clarified that there was no lapse in issuing warnings, as weather alerts are based on rigorous scientific observations and real-time radar data.

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

 മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്. 

ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത. 

കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം. 

More from Metbeat

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത
weather analysis

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

an hour agoWeather Desk
നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്
Metbeat

നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്

02/08/2026Maneesha Prasoon
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എട്ട് മരണം, എട്ട് പേരെ കാണാതായി
Metbeat

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എട്ട് മരണം, എട്ട് പേരെ കാണാതായി

02/08/2026Maneesha Prasoon
കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്
Metbeat

കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്

02/08/2026Weather Desk
മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പ്രളയ കാരണം, ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാകില്ല : പിണറായി
Metbeat

മുന്നറിയിപ്പില്ലാതെ ഡാം തുറന്നത് പ്രളയ കാരണം, ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും അംഗീകരിക്കാനാകില്ല : പിണറായി

02/08/2026Weather Desk
Weather Kerala 02/08/26 : മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
Metbeat

Weather Kerala 02/08/26 : മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

02/08/2026Weather Desk