
മഴ ശക്തം: 8 മരണം, നാളെ 3 ജില്ലകളില്‍ അവധി, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Torrential Rain Devastates Kerala: 8 Dead, Red Alerts Issued Across 12 Districts, and Educational Institutions Closed in 3 Districts
മഴ ശക്തം: 8 മരണം, നാളെ 3 ജില്ലകളില്‍ അവധി, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ ഇന്നലെ വൈകിട്ട് ശക്തമായ മഴ പലയിടത്തും തോരാതെ പെയ്യുന്നു. ഉരുള്‍പൊട്ടലും പ്രാദേശിക പ്രളയവും നേരിട്ട പകലായിരുന്നു ഇന്നത്തേത്. ഇന്നു രാത്രിയും മഴ ശക്തിപ്പെടുമെന്ന് സ്വതന്ത്ര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വടക്കന്‍ - മധ്യ ജില്ലകളില്‍ പ്രളയസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മഴ ഇനിയും ദിവസങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറും. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണടിച്ചിലും രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
ഗതാഗത തടസ്സങ്ങളും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും വയനാട്, ഇടുക്കി,, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളില്‍ അവധി
നാളെ (ഞായര്‍) കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കോട്ടയം, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരക്കും. ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസ്സുകള്‍, സ്‌പെഷല്‍ ക്ലാസ്സുകള്‍, ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് 2) ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അവധി പ്രഖ്യാപിച്ചു.
റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കില്‍ അവധി നല്‍കാവുന്നതുമാണെന്നും കലക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും മറ്റും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അവധി തുടരും.
ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 2 ഞായര്‍) എല്ലാ മദ്‌റസകളും സണ്‍ഡേ സ്‌കൂളുകളും മറ്റു മതബോധന ക്ലാസുകളും ട്യൂഷന്‍ സെന്ററുകളും പ്രത്യേക പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്കായി നടത്തുന്ന ഓഫ്‌ലൈന്‍ പഠനപരിശീലന ക്ലാസുകളൊന്നും അനുവദിക്കില്ല. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
ജില്ലയില്‍ നിലവിലുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിനും വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള ജലാശയങ്ങളിലേക്കുള്ള പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും പ്രവേശനത്തിനും വിലക്കുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടര്‍ച്ചയായി നാല് ഗ്രീന്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും.
നിര്‍ദേശങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയോ മറ്റു ലംഘനങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 ലെ വകുപ്പുകള്‍ പ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരവും (BNS) കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (2026 ഓഗസ്റ്റ് രണ്ട്) ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
കാസർകോട് ജില്ലയിൽ നാളെ മതപഠനശാലകൾ
ട്യൂഷൻ സ്ഥാപനങ്ങൾക്ക് അവധി. ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ നാളെ (ആഗസ്റ്റ് 2, ഞായർ) മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കും.
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02/08/26), ഞായറാഴ്ച അവധി.(സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ)കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (02/08/26, ഞായറാഴ്ച) അവധി പ്രഖ്യാപിക്കുന്നു.
ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
മലയോര മേഖകളില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 1) റെഡ് അലര്‍ട്ട് പ്രഖ്യാപിക്കയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ഓഗസ്റ്റ് 2 ഞായര്‍ ) അവധി പ്രഖ്യാപിച്ചു.
മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സാഹചര്യമനുസരിച്ച് ആവശ്യമെങ്കില്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നല്‍കാവുന്നതാണ്.
വില്ലനായി കേന്ദ്രീകൃത തീവ്രമഴ (Localized Heavy Rainfall)
നിലവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കഴിഞ്ഞ ദിവസം കരകയറിയ തീവ്ര ന്യൂനമര്‍ദം നിലവില്‍ രാജസ്ഥാന് മുകളില്‍ ഇന്ന് വൈകിട്ടോടെ ശ്ക്തി കുറഞ്ഞ് ന്യൂനമര്‍ദമായി തുടരുന്നുണ്ട്. അ്‌തോടൊപ്പം, തെക്കന്‍ ഗുജറാത്ത് മുതല്‍ കേരള തീരം വരെ നീളുന്ന ന്യൂനമര്‍ദ പാത്തി (Off shore Trough) ഉം നിലനില്‍ക്കുന്നു. ഇത് കേരളത്തില്‍ മഴ തുടരാന്‍ ഇടയാക്കും.
അറബിക്കടലില്‍ നിന്ന് വന്‍തോതില്‍ ഈര്‍പ്പമടങ്ങിയ മേഘങ്ങള്‍ പശ്ചിമഘട്ട മലനിരകളില്‍ തട്ടി നില്‍ക്കുന്നതിനാല്‍, കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായി മഴ പെയ്യുന്ന 'ക്ലൗഡ് ബര്‍സ്റ്റ്' (Cloud burst) സമാനമായ സാഹചര്യമാണ് മലയോര മേഖലകളില്‍ അനുഭവപ്പെടുന്നത്.
ഇന്ന് (ശനി) 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്
രാത്രിയുള്ള കാലാവസ്ഥാ വകുപ്പിന്റെ അപ്‌ഡേറ്റ് പ്രകാരം 12 ജില്ലകളിലേക്ക് റെഡ് അലര്‍ട്ട് വ്യാപിപ്പിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് (ശനി) റെഡ് അലര്‍ട്ടാണ്.
ജില്ലകളിലെ പ്രധാന വിവരങ്ങള്‍ (Ditsrict Updates)
ചുരങ്ങളില്‍ പലയിടത്തും കല്ലും മണ്ണും ഇടിഞ്ഞുവീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇരു ജില്ലകളിലെയും പ്രധാന പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കി, പത്തനംതിട്ട
ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. നദീതീരങ്ങളില്‍ ഉള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മധ്യകേരളം (തൃശ്ശൂര്‍, എറണാകുളം, കോട്ടയം)
താഴ്ന്ന നഗരപ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനജീവിതം ദുസ്സഹമാക്കി. കൊച്ചി നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി.
വരും മണിക്കൂറുകളിലെ മുന്നറിയിപ്പ് (Weather Forecast & Radar Analysis)
അടുത്ത 48 മണിക്കൂര്‍ കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കുന്നു.
സുരക്ഷാ മുന്നറിയിപ്പുകള
റെഡ്/ഓറഞ്ച് അലര്‍ട്ടുകള്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്നു.
മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കുന്നതാണ് സുരക്ഷിതം.
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. തുറമുഖങ്ങളില്‍ അപായ സിഗ്നല്‍ ഉയര്‍ത്തിയിട്ടുണ്ട്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) വിവിധ ടീമുകളെ ദുരന്തസാധ്യതയുള്ള ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫയര്‍ഫോഴ്‌സും പോലിസും ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ കളക്ടറേറ്റുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.
അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
English Summary : Torrential Rain Devastates Kerala: 8 Dead, Red Alerts Issued Across 12 Districts, and Educational Institutions Closed in 3 Districts. Persistent, extremely heavy rainfall has triggered widespread landslides and flash floods across Kerala, claiming 8 lives and causing severe disruption particularly in the northern and central regions. Low-lying areas are completely submerged.
Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത
മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്.
ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത.
കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം.





