
മിന്നൽ പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ് , ഇടിമിന്നൽ, കേരളത്തിലെ അപകട ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഗവേഷകർ
Discover expert insights on AWS solutions and strategies to enhance your cloud infrastructure. Unlock the potential of your business with our
മിന്നൽ പ്രളയം, പെട്ടെന്ന് വീശിയടിക്കുന്ന ശക്തമായ കാറ്റ് , ഇടിമിന്നൽ, കേരളത്തിലെ അപകട ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഗവേഷകർ.
ശ്രീലങ്കയും തമിഴ്നാട്ടിലും മഴപെയ്ത് തിമിർത്തത് നാം കണ്ടതാണ്. ശ്രീലങ്കയിൽ മരണസംഖ്യ 400നോട് അടുക്കുന്നു. തമിഴ്‌നാട്ടിലും നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാത്തിനും കാരണമായത് ഡിറ്റ് വാ ചുഴലികാറ്റാണ്. ഇപ്പോഴിതാ കേരളത്തിൽ അഞ്ച് ദിവസത്തോളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പിൽപറയുന്നത്. അതേസമയം ഇവ നേരത്തെ തിരിച്ചറിയാം എന്നതാണ് പുതിയ പഠനം.
ഡോ.എസ് അഭിലാഷ്, പ്രഭാത് എച്ച്, അഭിരാം നിര്‍മല്‍ സി.എസ്, കൃഷ്ണ കുമാര്‍ ഇ.കെ എന്നിവർ
കേരളത്തിൽ പ്രീ–മൺസൂണും പോസ്റ്റ്–മൺസൂണും കാലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ കോൺവെക്റ്റീവ് സ്റ്റോം (തണ്ടർസ്റ്റോം) സംഭവിക്കുന്നത് സാധാരണമാണ്. മിന്നൽ, ശക്തമായ കാറ്റ്, കനത്ത മഴ എന്നിവ ചുരുങ്ങിയ സമയംകൊണ്ട് തന്നെ വലിയ നാശനഷ്ടം വരുത്തുന്നവയാണ്. പ്രീ–മൺസൂൺ സീസണിൽ ഇത്തരം സ്റ്റോം വർദ്ധിച്ച് കാണപ്പെടുന്നതായും സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇതുവഴിയുള്ള ബഹുമുഖ അപകടസാധ്യത കൂടുന്നതായും ഈ പഠനം വ്യക്തമാക്കുന്നു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലക്കാർ കൂടുതൽ ശ്രദ്ധിക്കുക
വേഗത്തിൽ രൂപപ്പെടുന്ന ഈ കൂറ്റൻ മേഘങ്ങൾ പ്രധാനമായും മിന്നൽ, അടിക്കാറ്റ്, അപ്രതീക്ഷിത കനത്ത മഴ തുടങ്ങിയ മൂന്നു അപകടങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരം മിന്നൽ മേഘങ്ങൾ ഏറ്റവുമധികം ഉണ്ടാകുന്ന പ്രദേശങ്ങളും അവയുടെ തീവ്രതയും പരിശോധിച്ച്, കേരളത്തിലെ പ്രധാന അപകട ഹോട്ട്‌സ്‌പോട്ടുകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശത്തു തന്നെ കാറ്റും മഴയും കൂടുതൽ ഉണ്ടാകണമെന്നില്ല.
പഠനത്തിന്റെ കണ്ടെത്തലുകൾ പ്രകാരം കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവ അപകടസാധ്യത ഏറ്റവും കൂടുതലുള്ള ജില്ലകളാണ്. തീരപ്രദേശങ്ങളിൽ ഏറ്റവും ശക്തമായ മഴ ലഭിക്കുമ്പോള്‍, പശിമഘട്ട മലനിരകളിലും അടിവാര പ്രദേശങ്ങളിൽലും ഇടിമിന്നൽ മേഘങ്ങളും മഴയും പതിവായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും തീവ്രതയുള്ള മഴകൾ എറണാകുളം മുതൽ വടക്കൻ കേരളം വരെയുള്ള തീരപ്രദേശത്തു ലഭിക്കുമ്പോൾ, തെക്കൻ കേരളത്തിലാണ് ഇവ ഏറ്റവും അധികം സംഭവിക്കുന്നത്. ഇതുമൂലം ഇവിടെ ഉരുൾപൊട്ടലുകൾക്കും മിന്നൽ പ്രളയങ്ങൾക്കും കൂടുതൽ സാധ്യതയുണ്ട്.
ഭരണകൂടങ്ങൾക്ക് പെട്ടെന്നുള്ള തയ്യാറെടുപ്പിന് പഠനം സഹായിക്കുന്നു
മൊത്തത്തിൽ, കേരളത്തിലെ ഓരോ പ്രദേശങ്ങളും കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന ഏതു തരത്തിലുള്ള കാലാവസ്ഥാ അപകടങ്ങൾക്കാണ് കൂടുതൽ സാധ്യത ഉള്ളത് എന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഈ വിവരങ്ങൾ അപകടസാധ്യത കുറയ്ക്കുന്നതിനും സമൂഹങ്ങളും ഭരണകൂടവും ശക്തമായ തയ്യാറെടുപ്പുകളും പ്രതിരോധ സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനും വലിയ സഹായമാകും.
അപകടം നേരത്തെ തിരിച്ചറിയാം
കേരളത്തിലെ പ്രീ–മൺസൂൺ സീസണിലെ കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന സംയുക്തഭീഷണികളെ ആദ്യമായാണ് ഈ പഠനം വിശദമായി ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ആഴത്തിലുള്ള ഉയർന്ന മേഘങ്ങൾ പെട്ടെന്ന് ശക്തമായ അടിക്കാറ്റുകൾ സൃഷ്ടിക്കുന്ന രീതിയെക്കുറിച്ച്. ഉപഗ്രഹ ചിത്രങ്ങൾ, ഐ.എം.ഡി.യുടെ മഴമാപിനി വിവരങ്ങൾ, കൂടാതെ ഓട്ടോമാറ്റിക് വേതർ സ്റ്റേഷൻ (AWS) ഡാറ്റ എന്നിവ ഉപയോഗിച്ച് കേരളത്തിലെ ഏത് പ്രദേശങ്ങൾക്കാണ് കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന വിവിധ തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്നത് എന്നത് ഗവേഷകർ വ്യക്തമായി രേഖപ്പെടുത്തി.
വിവിധ പ്രദേശങ്ങളിൽ ഇത്തരം മേഘങ്ങളുടെ രൂപീകരണവും അതിന്റെ തീവ്രതയും എങ്ങനെ വ്യത്യാസപ്പെടുന്നു എന്നത് പഠനം വ്യക്തമാക്കുന്നു. ഇതുവഴി, ഇത്തരം കൂമ്പാരമേഘങ്ങൾ കൊണ്ടുണ്ടാകുന്ന അപകടങ്ങൾ കേരളത്തിൽ എവിടെയാണ് കൂടുതൽ ശക്തമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതെന്ന് നമുക്ക് മനസ്സിലാക്കാൻ സഹായിക്കുന്നു.
കുസാറ്റിലെ അഡ്വാൻസ്ഡ് സെൻറർ ഫോർ അറ്റ്മോസ്‌ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ പ്രൊഫ. S. അഭിലാഷ്, കൃഷ്ണകുമാർ E. K., അഭിരാം നിർമൽ C. S., പ്രഭാത് H. കുറുപ് എന്നിവർ ഗവേഷണത്തിൽ പങ്കെടുത്തു. പഠനത്തിന്റെ കണ്ടെത്തലുകൾ അന്താരാഷ്ട്ര ജേർണലായ Geomatics, Natural Hazards and Risk ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary: Discover expert insights on AWS solutions and strategies to enhance your cloud infrastructure. Unlock the potential of your business with our resources.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.