
Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും
ഇന്ന് 11 മണിയോടെ മഴയുടെ അളവിൽ ഗണ്യമായ കുറവ് വരുമെന്നാണ് Metbeat Weather ൻ്റെ പ്രവചനം. രാവിലെ 9 മണി ഉള്ള ഉപഗ്രഹ , റഡാർ നിരീക്ഷണത്തിൽ വിവിധ പ്രദേശങ്ങളിൽ
നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, എല്ലാ ജില്ലകളിലും മഞ്ഞ അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ആഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോട്ടയം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയിൽ ഭാഗിക അവധി (Partial Holiday)
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച അവധി. കൂടാതെ, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ (Relief Camps) പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
പത്തനംതിട്ട, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അവധി
പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ എന്നിവയ്ക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കണ്ണൂർ ജില്ലയിലും സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (District Disaster Management Authority - DDMA) ചെയർമാനായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ മലയോര മേഖലകളിൽ ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട് (Yellow Alert) തുടരും
തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചില ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (Very Heavy Rain) സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
English Summary : Quick Summary: Due to relentless heavy rainfall across Kerala, District Collectors have declared an educational holiday for Monday, August 3.
Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും
കേരളത്തിൽ ശക്തമായി ലഭിച്ചിരുന്ന മഴ ഇന്ന് മുതൽ കുറയും. ഇന്ന് 11 മണിയോടെ മഴയുടെ അളവിൽ ഗണ്യമായ കുറവ് വരുമെന്നാണ് Metbeat Weather ൻ്റെ പ്രവചനം. രാവിലെ 9 മണി ഉള്ള ഉപഗ്രഹ , റഡാർ നിരീക്ഷണത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇടത്തരം മഴയും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരും.
വടക്കൻ കേരളത്തിൽ മേഘാവൃതമായ അന്തരീക്ഷമാണ്. ചില ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നു. ഇന്ന് പുലർച്ചെ മുതൽ ചെയ്തിരുന്ന ശക്തമായ മഴ രാവിലെയോടെ കുറഞ്ഞു. ദീർഘമായ ഇടവേളകൾ ലഭിക്കുന്നത് ആശ്വാസമാണ്. ഉച്ചയ്ക്ക് 11 ന് കാറ്റിൻ്റെ ഗതിയിൽ മാറ്റം ഉള്ളതിനാൽ കൂടുതൽ മേഘങ്ങൾ കരയിൽ കയറുന്നത് തടസ്സപ്പെടും.
കേരളതീരം മുതൽ ഗുജറാത്ത് വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും കടുത്ത മണിക്കൂറുകളിൽ ദുർബലമാക്കാൻ സാധ്യത. ഇതോടെ തുടർച്ചയായ മഴ കുറയും.





