Newsroom
Weather Kerala 02/08/26 : മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
Metbeat News

Weather Kerala 02/08/26 : മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

Rain Subsides in Kerala, Sunshine Returns, but Localized Flood Warnings Remain Active

Weather Kerala 02/08/26 : മഴ കുറഞ്ഞു, വെയിൽ തെളിഞ്ഞു, വെള്ളക്കെട്ട് തുടരുന്നു, കേരളത്തിൽ പ്രാദേശിക പ്രളയ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത 


കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം ലഭിച്ച തുടർച്ചയായ ശക്തമായ മഴയ്ക്ക് ശമനം. രാവിലെ മുതൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തി. കൂടുതൽ പ്രദേശങ്ങളിലും ദീർഘമായ ഇടവേളകൾ ലഭിച്ചു. ഉച്ചവരെ പൊതുവേ മഴ കുറവായിരുന്നു. 

ഉച്ചയ്ക്ക് ശേഷം മഴ സാധ്യത

പലയിടങ്ങളിലും വെയിൽ തെളിഞ്ഞു. ഉച്ചയ്ക്കുശേഷം മഴ വീണ്ടും പലയിടങ്ങളിലായി റിപ്പോർട്ട് ചെയ്യും. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളുന്ന തുടർച്ചയായ മഴയ്ക്ക് സാധ്യത. ഇന്ന് രാത്രിയിലും പുലർച്ചെയും മഴ സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതിനെ അപേക്ഷിച്ചു മഴയുടെ തീവ്രതയും ശക്തിയും കുറവായിരിക്കും. 

ന്യൂനമർദ്ദ പാത്തി വടക്കൻ കേരളം വരെയായി ചുരുങ്ങി

കഴിഞ്ഞദിവസം ഗുജറാത്ത് മുതൽ കേരളതീരം വരെ നീണ്ടിരുന്ന ന്യൂനമർദ്ദ പാത്തി ( ട്രഫ് )  വടക്കൻ കേരളം വരെയായി ചുരുങ്ങി. ഇതോടെ വടക്കൻ കേരളത്തിലും തീരദേശ കർണാടകയിലും ദക്ഷിണ കന്നഡയിലും ഇന്ന് രാത്രിയും പുലർച്ചെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഉച്ചയ്ക്കു ശേഷവും ഈ മേഖലകളിൽ മഴ സാധ്യതയുണ്ടെന്ന് Metbeat Weather പറയുന്നു. 

1785661320W.webp വെള്ളം കയറിയതിനെ തുടർന്നു കോഴിക്കോട് കണ്ണാടിക്കലിൽ ആളുകളെ ഒഴിപ്പിക്കുന്നു - Photo : Sonu Vellimadkunnu 

കഴിഞ്ഞദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് കരകയറിയ അതി തീവ്ര ന്യൂനമർദ്ദം (Deep Depression)  തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലേക്ക് നീങ്ങി. ഇപ്പോൾ ന്യൂനമർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇത് ദുർബലപ്പെടും. ഇതോടെ ഉത്തരേന്ത്യയിലും മഴ കുറയും. 

പ്രളയ സാധ്യത മുന്നറിയിപ്പ്

ശക്തമായ മഴയെ തുടർന്ന് പുഴകളിലും മറ്റും ജലനിരപ്പ് ഉയർന്നതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രാദേശിക പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കർണാടകയിൽ ദക്ഷിണ കന്നഡ, ഉഡുപ്പി , ഉത്തര കന്നഡ ജില്ലകളിലും, തെക്കൻ ഉൾനാടൻ കർണാടക, ചിക്കമംഗളൂർ, കൊടക്, ഹാസൻ, ശിവമോഗ ജില്ലകളിലും കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കകാസർകോട് , കൊല്ലം,  കോട്ടയം, കോഴിക്കോട്, മലപ്പുറം, വയനാട്,  പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും ആണ് പ്രാദേശിക പ്രളയ മുന്നറിയിപ്പ് നൽകിയത്. 

English Summary : The continuous heavy downpours that lashed Kerala over recent days have begun to abate, bringing extended dry spells and sunshine to many areas. However, with water levels remaining high in rivers and waterbodies, authorities have issued localized flood warnings across multiple districts. 

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

 മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്. 

ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത. 

കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം. 

More from Metbeat