
France Heatwave Crisis: കടുത്ത ചൂടിൽ ഫ്രാൻസിൽ 5,700-ലേറെ പേർ മരണപ്പെട്ടു
ഇത്തവണ യൂറോപ്പിനെ ദുരിതത്തിലാഴ്‌ത്തിയ കനത്ത ഉഷ്ണതരംഗം (Heatwave) ഫ്രാൻസിൽ വലിയ ദാരുണ സംഭവങ്ങൾക്കാണ് വഴിവെച്ചത്.
കടുത്ത ചൂടിൽ ഫ്രാൻസിൽ 5,700-ലേറെ പേർ മരണപ്പെട്ടു
ഇത്തവണ യൂറോപ്പിനെ ദുരിതത്തിലാഴ്‌ത്തിയ കനത്ത ഉഷ്ണതരംഗം (Heatwave) ഫ്രാൻസിൽ വലിയ ദാരുണ സംഭവങ്ങൾക്കാണ് വഴിവെച്ചത്. ജൂൺ 17 മുതൽ ജൂലൈ 2 വരെ നീണ്ടുനിന്ന അതിശക്തമായ ചൂടിനെ തുടർന്ന് ഫ്രാൻസിൽ മരണപ്പെട്ടത് 5,700-ലേറെ പേരാണ് മരണപ്പെട്ടത്.
#Internacionales | 🚨🇫🇷 En Francia, el calor extremo escaló a niveles críticos, registrando temperaturas superiores los 40 °C en varias regiones del país.
— Porttada (@porttada) July 22, 2026
📎https://t.co/XzC6QovsvA… pic.twitter.com/1sPqQcV3VK
ചിന്തിക്കാൻ പോലും കഴിയാത്തത്ര മരണ സംഖ്യ
ഉഷ്ണതരംഗം ബാധിച്ച പ്രദേശങ്ങളിൽ ഈ 16 ദിവസത്തിനിടെ വിവിധ കാരണങ്ങളാൽ ആകെ 21,674 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മുൻവർഷങ്ങളിലെ ശരാശരി കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ ഈ പ്രദേശങ്ങളിൽ പ്രതീക്ഷിച്ചിരുന്ന മരണസംഖ്യ 15,910 മാത്രമാണ്. അതായത്, സാധാരണയേക്കാൾ 5,764 പേർകൂടുതൽ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആരോഗ്യവിദഗ്ധർ ഇത് അധികമരണങ്ങൾ (Excess Mortality) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത്. ചൂട് നേരിട്ട് മരണകാരണമാകുന്ന സംഭവങ്ങൾക്കൊപ്പം, അതിരൂക്ഷമായ താപനില മൂലം നിരവധി രോഗങ്ങളും വർധിച്ചു. ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വൃക്കരോഗങ്ങൾ എന്നിവ ഗുരുതരമാകുന്നതും മരണനിരക്ക് ഉയരാൻ കാരണമായി.
ബാധിക്കുന്നത് പ്രായമായവരേയും രോഗബാധിതരേയും
ഉഷ്ണതരംഗത്തിന്റെ ഏറ്റവും വലിയ ആഘാതം പ്രായമായവർക്കും (Senior Citizens), ദീർഘകാല രോഗങ്ങളുള്ളവർക്കും (Chronic Patients), ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമാണ് ഉണ്ടായത്. കാരണം ഉയർന്ന താപനില ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തെ ബാധിക്കുന്നതിനാൽ നിർജലീകരണം (Dehydration), ഹീറ്റ് സ്ട്രോക്ക് (Heat Stroke), ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതായി ആരോഗ്യവിദഗ്ധർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനമെന്ന് വിദഗ്ധർ
യൂറോപ്പിൽ സമീപ വർഷങ്ങളായി ഉഷ്ണതരംഗങ്ങളുടെ ദൈർഘ്യവും തീവ്രതയും വർധിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംഭവങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ (Climate Change) പ്രത്യാഘാതമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നഗരങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളും പച്ചപ്പ് കുറയുന്നതും രാത്രിയിലും ചൂട് നിലനിൽക്കാൻ കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഉഷ്ണതരംഗ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ചസമയത്തെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക, തണലുള്ള സ്ഥലങ്ങളിൽ കഴിയുക തുടങ്ങിയ നിർദേശങ്ങളാണ് ഫ്രഞ്ച് ആരോഗ്യ അധികൃതർ ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഭാവിയിൽ കടുത്ത ചൂടിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങളും ദുരന്തനിവാരണ പദ്ധതികളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അധികൃതർ ചൂണ്ടികാട്ടി.
English Summary : France has suffered a catastrophic loss of life due to an intense heatwave that swept across Europe between June 17 and July 2. Over this 16-day period, extreme temperatures triggered severe public health emergencies, contributing to a dramatic spike in fatalities.
പ്രളയം നേരിടാന്‍ കേരള ഫ്‌ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സര്‍ക്കാര്‍, മുഖ്യമന്ത്രിയുമായി ഐ.ഐ.ടി സംഘം ചര്‍ച്ച നടത്തി
കേരളത്തിലെ പ്രളയം നേരിടാന്‍ കേരള ഫ്‌ളഡ് റെസിലിയന്‍സ് ഇനിഷ്യേറ്റീവ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഐ.ഐ.ടികളിലെ വിദഗ്ധര്‍ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെ കാലാവസ്ഥാ പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ കേരള മാതൃക എന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി. രാജ്യത്തിനു മാതൃകയാകുന്ന വിധത്തില്‍ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നതാണ് മുഖ്യമന്ത്രി ഐ.ഐ.ടി സംഘത്തോട് ആരാഞ്ഞത്.
പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ.ഐ.ടി റൂര്‍ക്കി, ഐ.ഐ.ടി പാലക്കാട്, ഐ.ഐ.ഐ.ടി കോട്ടയം എന്നിവിടങ്ങളിലെ വിദഗ്ധര്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തുണ്ടാകുന്ന തീവ്രമഴ, നഗരങ്ങളിലെ വെള്ളക്കെട്ട്, നദീതീര പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങി വിവിധ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശാസ്ത്രീയ മുന്നൊരുക്കങ്ങളാണ് വിദഗ്ധ സംഘം നിര്‍ദേശിച്ചത്.
എ.ഐ, മെഷീന്‍ ലേണിങ്, ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള റിമോട്ട് സെന്‍സിങ്, ഹൈഡ്രോഡൈനാമിക് മോഡലിങ്, കൃത്യതയാര്‍ന്ന മഴ പ്രവചന സംവിധാനം എന്നിവ പ്രയോജനപ്പെടുത്തി പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്താനും കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും പദ്ധതി വഴി സാധിക്കും.
പുഴകള്‍, തടാകങ്ങള്‍, കായലുകള്‍ എന്നിവയിലെ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ പ്രകൃതിയെയും ജലത്തിന്റെ ഒഴുക്കിനെയും എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി പഠിച്ചശേഷമേ നടപ്പാക്കാവൂ എന്നും ഐ.ഐ.ടി സംഘം ചൂണ്ടിക്കാട്ടി.
പദ്ധതി സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ ജലവിഭവ വകുപ്പിനും ദുരന്തനിവാരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പദ്ധതിയുടെ സാങ്കേതിക സാദ്ധ്യതകള്‍, സാമ്പത്തിക വശങ്ങള്‍, നടത്തിപ്പ് രീതികള്‍ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ മുഖ്യമന്ത്രി സതീശന്‍ ജലവിഭവ, ദുരന്തനിവാരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഈ നിര്‍ദ്ദേശം സംയുക്തമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇരു വകുപ്പുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നതിലെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുക.
ഈ പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍, പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്, കൃഷിമന്ത്രി ടി. സിദ്ദിഖ്, ജലവിഭവ മന്ത്രി മോന്‍സ് ജോസഫ്, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ (ഐ.എ.എസ്) എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
സമീപകാലത്തുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കേരളത്തിലെ കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കൃഷിമന്ത്രി ടി. സിദ്ദിഖ് വ്യക്തമാക്കി. 9,332 ഹെക്ടര്‍ കൃഷിഭൂമി നശിക്കുകയും 45,904 കര്‍ഷകരെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയിലുണ്ടായ സാമ്പത്തിക നഷ്ടം ഏകദേശം 127.61 കോടി രൂപയോളം വരും എന്നും അദ്ദേഹം അറിയിച്ചു.