
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത. Monsoon Advances Rapidly: Heavy Rainfall Predicted; Red Alert
കാലവര്‍ഷം അതിവേഗം വ്യാപിക്കുന്നു, നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യത
കാലവര്‍ഷം അതിവേഗം വടക്കോട്ട് പുരോഗമിക്കുന്നു. ഇന്നലെ മംഗലാപുരം വരെ വ്യാപിച്ച കാലവര്‍ഷം ഇന്ന് തീരദേശ കര്‍ണാടക പൂര്‍ണമായി വ്യാപിച്ച് മഹാരാഷ്ട്ര അതിര്‍ത്തി വരെയെത്തി. തെക്ക് ഉള്‍നാടന്‍ കര്‍ണാടകയിലും കാലവര്‍ഷം ഇന്ന് വ്യാപിച്ചു. ഒപ്പം തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയിലും വടക്കു പടിഞ്ഞാറന്‍ മേഖലയിലും തെക്കന്‍ മേഖല പൂര്‍ണമായും ഇന്ന് കാലവര്‍ഷം എത്തി. ഗോവയിലും ഇന്ന് കാലവര്‍ഷം വ്യാപിച്ചു.
ഇനി ആന്ധ്രയിലേക്കും മഹാരാഷ്ട്രയിലേക്കും
ഇന്നത്തെ അപ്‌ഡേഷന്‍ പ്രകാരം പന്‍ജിം, ബംഗളൂരു, സേലം, പാമ്പന്‍ എന്നിവിടങ്ങളിലൂടെയാണ് കാലവര്‍ഷ പുരോഗമന രേഖ കടന്നു പോകുന്നത്. അടുത്ത രണ്ടു മൂന്നു ദിവസം കാലവര്‍ഷം ഗോവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ശേഷിക്കുന്ന ഭാഗങ്ങളിലും മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശേഷിക്കുന്ന മേഖലയിലേക്കും കാലവര്‍ഷം വ്യാപിക്കാന്‍ അനുകൂല സാഹചര്യമാണുള്ളത്.
വടക്കന്‍ കേരളത്തില്‍ മഴ കനക്കും
ഇന്ന് കേരളത്തില്‍ കാലവര്‍ഷം ശക്തമായിരുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്ന് കനത്ത മഴ ലഭിച്ചു. നാളെയും മറ്റന്നാളും ശക്തമായ തുടരുമെന്നാണ് പ്രവചനം. നാളെയും മറ്റന്നാളും കാലവര്‍ഷം ശക്തമായിരിക്കുമെന്നതിനാല്‍ വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളില്‍ നാളെ സ്‌കൂളിന് അവധി
കനത്ത മഴയെ തുടര്‍ന്ന് നാളെ (ശനി) കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അവധി അറിയിപ്പിനെ കൂടുതലറിയാന്‍ താഴെ കൊടുത്ത വാര്‍ത്ത വായിക്കുക.
മെറ്റ്ബീറ്റ് വെതറിന്റെ നിഗമനത്തില്‍ ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തീവ്ര മഴ സാധ്യതയുള്ളതിനാല്‍ നാളെ പ്രത്യേക ജാഗ്രത വേണ്ടി വരും. മലപ്പുറം ജില്ലാ അതിര്‍ത്തി മുതല്‍ കോഴിക്കോട് ജില്ലയുടെ തീരദേശ, ഇടനാട് പ്രദേശങ്ങളിലും കണ്ണൂരിന്റെ തെക്കന്‍ മേഖലയിലും അതിശക്തമായ മഴ സാധ്യത.
English Summary : Monsoon Advances Rapidly: Heavy Rainfall Predicted; Red Alert and School Holidays Declared for Northern Kerala Districts. The Southwest Monsoon is advancing quickly northward. It has fully covered coastal Karnataka, reached the Maharashtra border, and spread across Goa, southern and western parts of Tamil Nadu, and South Inland Karnataka. Over the next 2–3 days, it is expected to extend further into Maharashtra, Andhra Pradesh, and the remaining parts of Karnataka and Tamil Nadu.
ഓഗസ്റ്റ് പകുതി പിന്നിട്ടിട്ടും വൻ മഴക്കുറവ്; കേരളത്തിൽ 22% കുറവ്, വയനാട്ടിൽ 51%
സംസ്ഥാനത്ത് കാലവർഷം പുരോഗമിക്കുമ്പോഴും മഴയുടെ അളവിൽ വലിയ കുറവ് തുടരുന്നതായി കണക്കുകൾ. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ കേരളത്തിൽ ലഭിക്കേണ്ട സാധാരണ മഴയിൽ (Normal Rainfall) 22 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്റെ (IMD Meteorological Centre, Thiruvananthapuram) കണക്കുപ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് ലഭിച്ചത് 1213.1 മില്ലിമീറ്റർ മഴയാണ്. സാധാരണ ലഭിക്കേണ്ടത് 1556.2 മില്ലിമീറ്റർ മഴയായിരുന്നു. അതായത് സാധാരണയേക്കാൾ 343.1 മില്ലിമീറ്റർ മഴ കുറവാണ് ലഭിച്ചത്. ഇതോടെ കേരളത്തിന്റെ മഴക്കുറവ് ‘ഡെഫിഷ്യന്റ്’ (Deficient) വിഭാഗത്തിലാണ്.
ഏറ്റവും വലിയ മഴക്കുറവ് വയനാട്ടിൽ
ജില്ലകളുടെ കണക്കിലും വലിയ വ്യത്യാസമാണ് കാണുന്നത്. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ വയനാട്ടിൽ ലഭിച്ചത് 978.9 മില്ലിമീറ്റർ മഴ. സാധാരണ ലഭിക്കേണ്ടത് 1982.4 മില്ലിമീറ്ററായിരുന്നു. 51 ശതമാനമാണ് മഴക്കുറവ് (Rainfall Deficit).
ഇടുക്കിയിൽ 44 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 1929.4 മില്ലിമീറ്റർ സാധാരണ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1077.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്.
കൊല്ലത്ത് 27 ശതമാനവും, തൃശൂരിൽ 25 ശതമാനവും, പാലക്കാട്ട് 24 ശതമാനവും, ആലപ്പുഴയിൽ 23 ശതമാനവും, എറണാകുളത്ത് 22 ശതമാനവും മഴക്കുറവും രേഖപ്പെടുത്തി
അതേസമയം ആലപ്പുഴയിൽ സാധാരണ 1204.8 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 931.2 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. എറണാകുളത്ത് 1604.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1253.2 മില്ലിമീറ്ററാണ് ലഭിച്ചത്. പാലക്കാട്ട് 1202.9 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 912.9 മില്ലിമീറ്ററും തൃശൂരിൽ 1644.3 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 1228.3 മില്ലിമീറ്ററും രേഖപ്പെടുത്തി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ മഴ സാധാരണ നിലയിൽ (Normal) തുടരുന്നത്. എന്നാൽ ഇവിടെയും ചിലയിടങ്ങളിൽ നേരിയ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിൽ എട്ട് ശതമാനം, കാസർകോട് 16 ശതമാനം, കോട്ടയം നാല് ശതമാനം, കോഴിക്കോട് 11 ശതമാനം, മലപ്പുറം 18 ശതമാനം എന്നിങ്ങനെയാണ് മഴയിലെ കുറവ്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും സാധാരണയേക്കാൾ രണ്ട് ശതമാനം അധികമഴയാണ് ലഭിച്ചത്.
പത്തനംതിട്ടയിൽ ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ 1171.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടത് 1146.7 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരത്ത് 586.7 മില്ലിമീറ്റർ സാധാരണ മഴയ്ക്കെതിരെ 599.1 മില്ലിമീറ്റർ മഴയും ലഭിച്ചു.
ശ്രദ്ധേയമായി വയനാട്ടിലെയും ഇടുക്കിയിലെയും മഴക്കുറവ്
നിലവിലെ കണക്കിൽ കേരളത്തിന്റെ മൊത്തം മഴക്കുറവ് 22 ശതമാനമായതിനാൽ സംസ്ഥാനം ഡെഫിഷ്യന്റ് മഴയുടെ പരിധിയിലാണ്. അതായത് കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് സാധാരണ മഴയിൽ 20 മുതൽ 59 ശതമാനം വരെ കുറവുണ്ടെങ്കിൽ ‘ഡെഫിഷ്യന്റ്’ (Deficient) എന്നാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് വയനാട്ടിലെയും ഇടുക്കിയിലെയും വലിയ മഴക്കുറവ് ശ്രദ്ധേയമാണ്.
മഴക്കാലത്തിന്റെ പ്രധാന ഘട്ടം പിന്നിട്ടുകൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ മഴവിതരണത്തിൽ ജില്ലകൾ തമ്മിലുള്ള ഈ വലിയ അന്തരം കാലാവസ്ഥാ നിരീക്ഷണത്തിൽ പ്രധാനപ്പെട്ടതാണ്. വരും ദിവസങ്ങളിലെ മഴയുടെ അളവും വിതരണവും അനുസരിച്ചായിരിക്കും സംസ്ഥാനത്തിന്റെ മൊത്തം മഴക്കുറവ് എത്രത്തോളം നികത്താനാകുമെന്നത് വ്യക്തമാകുക.
English Summary : According to data from the IMD Meteorological Centre, Thiruvananthapuram, Kerala is currently categorized under the 'Deficient' rainfall category for the period between June 1 and August 15.