
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
Low pressure likely in Bay of Bengal: Rains to intensify in South Kerala
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാൻ സാധ്യത. ആൻഡമാൻ കടലിൽ ശ്രീലങ്കയോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴി നാളെ രാവിലെ യോടെ ന്യൂനമർദ്ദമായി (Low pressure area - LPA) മാറിയേക്കും. ഇതേ തുടർന്ന് ശ്രീലങ്കയിലും തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കാനാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സമുദ്രത്തിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ഇപ്പോൾ അന്തരീക്ഷച്ചുഴി ( Upper air circulation - UAC) നിലനിൽക്കുന്നത്.
ഈ സിസ്റ്റത്തോടൊപ്പം നേരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ പടിഞ്ഞാറേയ്ക്ക് നീങ്ങാതെ ശക്തി കൂടിയ ന്യൂനമർദ്ദമായി ( well marked low pressure - WML) നിലനിൽക്കുകയാണ്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുത്ത് വരികയും ചെയ്യും.
ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ചുഴിയിൽ നിന്ന് അറബിക്കടലിലെ സിസ്റ്റത്തിലേക്ക് ന്യൂനമർദ്ദ പാത്തി ( Trough) രൂപപ്പെട്ടിട്ടുമുണ്ട്. ഇന്ന് കേരളത്തിൽ ശക്തമായ മഴക്ക് ഈ സിസ്റ്റങ്ങൾ കാരണമായേക്കും.
മൂന്നു ജില്ലകളിൽ നാളെ റെഡ് അലർട്ട്
ഇടുക്കി , മലപ്പുറം, പാലക്കാട്, ജില്ലകളിൽ നാളെ ( ബുധൻ) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് , തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല
ഇടുക്കിയിൽ പ്രൊഫഷനൽ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
9 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യത
കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ഇന്നലെ 6 ജില്ലകളിൽ ആയിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.
Metbeat Weather ൻ്റെ നിരീക്ഷണ പ്രകാരം, തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഇന്ന് അതിശക്തമായതോ ആയ മഴ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഴ കനക്കാനാണ് സാധ്യത.
ഇന്നലെയും കനത്തു പെയ്തു
ഇന്നലെയും കേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അരമണിക്കൂറിൽ 30 mm മുകളിൽ മഴയാണ് പലയിടത്ത് റിപ്പോർട്ട് ചെയ്തത്. എറണാകുളം കളമശ്ശേരിയിൽ അര മണിക്കൂറിൽ 38 mm മഴ രേഖപ്പെടുത്തി. കോട്ടയം വൈക്കത്ത് 33 mm മഴ. തിരുവനന്തപുരം നഗരത്തിലും അര മണിക്കൂറിൽ 34 mm മഴ പെയ്തു.
കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 20,22,23,24 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കനക്കുമ്പോൾ ശ്രദ്ധിക്കുക
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
English Summary : Low pressure likely in Bay of Bengal: Rains to intensify in South Kerala
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.