Newsroom
Kerala Weather : ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?
Metbeat News

Kerala Weather : ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി

ന്യൂനമര്‍ദം ദുര്‍ബലമായി അകലുന്നു, പക്ഷേ മഴ തുടരാന്‍ കാരണമെന്ത് ?

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദം (well marked low pressure) ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറിയെങ്കിലും കേരളത്തില്‍ ഉള്‍പ്പെടെ മഴയില്‍ ഗണ്യമായ കുറവുണ്ടാകില്ല. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടിയോടു കൂടെയുള്ള മഴ മൂന്നു ദിവസം കൂടി തുടരും.

വെതര്‍ സിസ്റ്റം വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും കാറ്റിന്റെ അഭിസരണം (comvergence) ന് കാരണമാകും. താഴ്ന്ന ഉയരത്തിലുള്ള കാറ്റിന്റെ അഭിസരണം നടക്കുന്നത് ഇടിയോടെ ഉച്ചയ്ക്കു ശേഷമുള്ള മഴക്കു കാരണമാകും. മലവെള്ളപ്പാച്ചിലും കിഴക്കന്‍ മേഖലയില്‍ പ്രതീക്ഷിക്കാം. 

ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരയില്‍ വലിച്ചുകയറ്റിയ ഈര്‍പ്പമാണ് ആദ്യ ദിവസങ്ങളില്‍ മഴ പെയ്യിച്ചതെങ്കില്‍ ഈ ഈര്‍പ്പത്തിന്റെ ശേഷിപ്പും പടിഞ്ഞാറന്‍, കിഴക്കന്‍ കാറ്റുകളുടെ സംയോജനവുമാണ് ഇന്ന് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ മഴ നല്‍കാന്‍ കാരണം. ക്യുമിലോനിംബസ് മേഘങ്ങളുടെ സാന്നിധ്യം അഭിസരണത്തിന്റെ തെളിവാണ്.

ന്യൂനമര്‍ദം അകലുന്നുണ്ടെങ്കിലും അതിനോട് ചേര്‍ന്നുള്ള ചക്രവാതചുഴി (cyclonic circulation) 72 മണിക്കൂര്‍ കൂടി തുടരും. ഇതാണ് കേരളത്തിലെ അന്തരീക്ഷത്തെയും സ്വാധീനിക്കുക. 

അറബിക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയിലായി, അതായത് കേരള തീരത്തോട് ചേര്‍ന്നുള്ള മറ്റൊരു കാറ്റു കറക്കം കരയിലേക്ക് ഈര്‍പ്പത്തെ എത്തിക്കാനും പടിഞ്ഞാറന്‍ കാറ്റിനെ ശക്തിപ്പെടുത്താനും ഇടയാക്കും. ഇത് താഴ്ന്ന ഉയരത്തിലെ കാറ്റിനെ സജീവമാക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഭാഗമായ കാറ്റുകറക്കവും ഇതേ സാഹചര്യമാണ് സൃഷ്ടിക്കുക്ക. 

നിലവില്‍ കിഴക്കന്‍, പടിഞ്ഞാറന്‍ കാറ്റുകള്‍ ശക്തമായ സാഹചര്യത്തിലല്ലെങ്കിലും ഈ സിസ്റ്റങ്ങളാണ് താല്‍ക്കാലിക അന്തരീക്ഷ മാറ്റത്തിന് കാരണമാകുന്നത്. ഇന്നലത്തെ പോസ്റ്റില്‍ ഈ മാസം 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് നിരീക്ഷിക്കാന്‍ കാരണം ഇതാണ്. ഇരു സിസ്റ്റങ്ങളുടെയും പിടിയില്‍ നിന്ന് കേരളം മുക്തമാകുന്നതോടെ 27 ന് ശേഷം വീണ്ടും വരണ്ട അന്തരീക്ഷസ്ഥിതി തുടരും.

English Summary : Even as the 'Well Marked Low Pressure' in the Bay of Bengal weakens, Kerala is set to witness continued rainfall for the next three days. Meteorological data points to low-level wind convergence and active cyclonic circulations as the primary drivers of thunder-showers across South and Central Kerala. While the system is moving northeast, moisture remnants and a secondary wind rotation in the Arabian Sea will sustain wet conditions until February 26. Expect a return to dry weather starting February 27.

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.