Newsroom
Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്
Metbeat News

Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yel

Kerala weather 05/04/26 : ഇന്നും നാളെയും മഴയെ തുടർന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

വേനൽ മഴ സാധ്യതയെ തുടർന്ന് സംസ്ഥാനത്തെ നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( India meteorological department - IMD) ഇന്ന് (ഞായർ) മഞ്ഞ അലർട്ട് (Yellow alert) പ്രഖ്യാപിച്ചു. ഇന്നു ഉച്ചയ്ക്കുള്ള കാലാവസ്ഥ വകുപ്പിന്റെ ബുള്ളറ്റിനാണ് ഇക്കാര്യം പറയുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് (ഞായർ)  ഇടിയോട് കൂടെ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. നാളെ (തിങ്കൾ ) ജില്ലകളിൽ മഞ്ഞ അലർട്ട് ഉണ്ട്.

ഇന്നും നാളെയും കഴിഞ്ഞ ദിവസങ്ങളിൽ തുടർന്നുവന്ന വേനൽ മഴ കേരളത്തിൻ്റെ വിവിധ ജില്ലകളിൽ ഉണ്ടാകുമെന്ന് Metbeat Weather പറഞ്ഞു. തുടർന്ന് വിഷുവിന് മുന്നോടിയായി മഴയ്ക്ക് കുറവുണ്ടാകും. വടക്കൻ ജില്ലകളിൽ അടക്കം വരണ്ട കാലാവസ്ഥ അനുഭവപ്പെടും. പകൽ ചൂട് കൂടുകയും ചെയ്യും.

മഴക്കൊപ്പം ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മിന്നൽ തൽസമയം അറിയാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം. 

ഇന്നലെ വടക്കൻ കേരളത്തിലും തെക്കൻ ജില്ലകളിലും മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മേലുകാവ് (15.67),  പൂഞ്ഞാർ പാതാമ്പുഴ ( 18.20) , Kunnonny Pottankudy (6.2 ഇ , തീക്കോയി പഞ്ചായത്തിലെ കാട്ടുപാറ  (12),  എരിയാട്ടുപാറ (15.6) ,  കൂട്ടിക്കൽ പഞ്ചായത്തിലെ വല്ലേറ്റ (80. 4 ) തേൻ പുഴ ( 70.2), കാവിൽ ( 55.6) , പ്രാർഥനം ( 75.2 ) മില്ലി മീറ്റർ മഴ ലഭിച്ചതായി മീനച്ചിൽ നദി സംരക്ഷണ സമിതി അറിയിച്ചു.

Metbeat News 

English Summary : Kerala Weather Update (April 5, 2026): Yellow Alert Issued for 4 Districts. The India Meteorological Department (IMD) has issued a Yellow Alert for four districts in Kerala today

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.