Newsroom
Kerala Weather 18/07/26 : വടക്കൻ ജില്ലകളിൽ രാവിലെ മഴ, കാരണം ന്യൂനമർദ്ദ പാത്തി
Metbeat News

Kerala Weather 18/07/26 : വടക്കൻ ജില്ലകളിൽ രാവിലെ മഴ, കാരണം ന്യൂനമർദ്ദ പാത്തി

Kerala Weather (18/07/26): Morning Rains Lash Northern Districts Driven by Offshore Trough

Kerala Weather 18/07/26 :  വടക്കൻ ജില്ലകളിൽ രാവിലെ മഴ, കാരണം ന്യൂനമർദ്ദ പാത്തി

വടക്കൻ കേരളത്തിൽ ഇന്ന് രാവിലെ മുതൽ മഴ തുടരുന്നു. ലക്ഷദ്വീപ് മുതൽ വടക്കൻ കേരളം വഴി ബംഗാൾ ഉൾക്കടലിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി (Trough) ആണ് ഇതിന് കാരണം. ഇതോടൊപ്പം കഴിഞ്ഞ ദിവസം കരകയറിയ ന്യൂനമർദ്ദം പശ്ചിമബംഗാൾ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ഇത് കൂടുതലും കാറ്റിനെ മധ്യ ഇന്ത്യയിലേക്കാണ് ആകർഷിക്കപ്പെടുന്നത്.

ഇന്നലെ രാത്രിയും പുലർച്ചെയും അതിരാവിലെയുമായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. വടക്കഞ്ചേരികൾക്കൊപ്പം തൃശ്ശൂർ, എറണാകുളം തുടങ്ങിയ മധ്യ കേരളത്തിലും മഴ ലഭിച്ചു. 

വടക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ വരെ പലയിടങ്ങളിലും മഴ തുടരുന്നുണ്ട്. രാവിലെ 10 മണിയോടെ ഈ മഴയ്ക്ക് ശമനം ലഭിക്കും. തുടർന്ന് വൈകിട്ട് വരെ തെളിഞ്ഞ അന്തരീക്ഷത്തിന് സാധ്യത.

 മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ രാവിലെ ഭാഗിക  മേഘാവൃതമായ (partially cloudy ) അന്തരീക്ഷം. കാസർകോട് , കണ്ണൂർ ജില്ലകളുടെ കിഴക്കൻ മലയോര മേഖലകളിൽ ഉച്ചക്കുശേഷം ഇടിയോടു കൂടെയുള്ള ശക്തമായ മഴയ്ക്കുള്ള സാധ്യതയും കാണുന്നു. 

തമിഴ്നാട്ടിൽ വടക്കൻ ജില്ലകളിൽ ഇന്ന് മഴ സാധ്യത. ചെന്നൈയിൽ ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ ലഭിക്കും. കടലൂർ മുതൽ ചെന്നൈ വരെ എല്ലാ ജില്ലകളിലും മേഘാവൃതമായി അന്തരീക്ഷവും ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിക്കും. കർണാടകയിലെ ബംഗളൂരുവിൽ മേഘാവൃതമായ അന്തരീക്ഷം. 

ഇന്നലെ രാത്രി കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. 

ഇന്ന് (ശനി) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും  മറ്റു ജില്ലകളില്‍ സാധാരണ മഴ മുന്നറിയിപ്പായ പച്ച അലര്‍ട്ടുമാണ്.

English Summary : Kerala Weather (18/07/26): Morning Rains Lash Northern Districts Driven by Offshore Trough. 

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

 മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്. 

ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത. 

കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം. 

More from Metbeat