Newsroom
ഇടവിട്ടുള്ള മഴ : കേരളത്തിൽ 13 ദിവസത്തിനിടെ പകർച്ചവ്യാധി മൂലം മരിച്ചത് 41 പേർ
Metbeat News

ഇടവിട്ടുള്ള മഴ : കേരളത്തിൽ 13 ദിവസത്തിനിടെ പകർച്ചവ്യാധി മൂലം മരിച്ചത് 41 പേർ

Intermittent Rains Spark Epidemic Fear in Kerala: 41 Deaths Reported in 13 Days. Kerala is facing a severe outbreak of infectious diseases following

ഇടവിട്ടുള്ള മഴ : കേരളത്തിൽ 13 ദിവസത്തിനിടെ പകർച്ചവ്യാധി മൂലം മരിച്ചത് 41 പേർ

മഴ തുടങ്ങിയതോടെ പകർച്ചവ്യാധി ഭീതിയില്‍ കേരളം. 13 ദിവസത്തിനിടെ 41 പേര്‍ക്കാണ്  ജീവന്‍ നഷ്ടമായത്. ഇന്‍ഫ്‌ളുവന്‍സ  ബാധിച്ച് ഒന്‍പത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. 

തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

അഞ്ചു ദിവസംകൊണ്ടാണ് പതിനായിരത്തിലധികം പേര്‍ പനി ബാധിച്ച് ചികിത്സ തേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,534  പേരാണ് പനി ബാധിച്ച് ചികിത്സയ്ക്കായി മാത്രം ആശുപത്രിയില്‍ എത്തിയത്.

 ഇതിനോടകം 135 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ 51 പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. ഷിഗെല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട് കൂടുതല്‍ ജാഗ്രത തുടരുകയാണ്.

 കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

English Summary : Intermittent Rains Spark Epidemic Fear in Kerala: 41 Deaths Reported in 13 Days. Kerala is facing a severe outbreak of infectious diseases following the onset of intermittent rains, resulting in 41 deaths within just 13 days.

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

 മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്. 

ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത. 

കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം. 

More from Metbeat