
Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?
The possibility of sighting the Shawwal crescent on March 19 (Ramadan 29) is a subject of significant discussion. While there is an astronomical
കേരളത്തിലും ഒമാനിലും റമദാന്‍ 29 ന് ശവ്വാല്‍ മാസപ്പിറവി കാണുമോയെന്ന ചോദ്യം ശക്തമാണ്. മാര്‍ച്ച് 19 ന് മാസപ്പിറവി കാണാനുള്ള ആസട്രോണമിക്കല്‍ സാധ്യതയുണ്ട്. എന്നാല്‍ മാസപ്പിറവി ദര്‍ശനത്തിന് അടിസ്ഥാനമാക്കുന്ന നഗ്ന നേത്രം കൊണ്ടുള്ള ദര്‍ശനം സാധ്യമാകാന്‍ പ്രയാസമാണ്.
കോഴിക്കോട്ടെ ആകാശം മാനദണ്ഡമാക്കിയാല്‍ അന്ന് സൂര്യന്‍ വൈകിട്ട് 6.37 നാണ് അസ്തമിക്കുന്നത്. അതും 270 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച ശേഷം 6.57 നാണ് അന്ന് ചന്ദ്രന്‍ അസ്തമിക്കുന്നത്. സൂര്യന്‍ അസ്തമിച്ചതിനു തൊട്ടടുത്ത് 274 ഡിഗ്രി പടിഞ്ഞാറ്. സൂര്യന്‍ അസ്തമിച്ച് 20 മിനുട്ടോളം ചന്ദ്രന്‍ ആകാശത്തുണ്ട് എന്നതിനാല്‍ ടെലസ്‌കോപോ മറ്റോ ഉപയോഗിച്ച് ചന്ദ്രദര്‍ശനം സാധ്യമാകും. അന്ന് ന്യൂമൂണ്‍ ആയതിനാല്‍ ചന്ദ്രന്റെ തെളിച്ചം നന്നേ കുറവാണ്.
നഗ്ന നേത്രം കൊണ്ട് ഇത്രയും തെളിച്ചം കുറഞ്ഞ ചന്ദ്രനെ കാണുക പ്രയാസമാണ്. മേഘങ്ങളോ പൊടിപടലങ്ങളോ ഇല്ലാത്ത ആകാശമെങ്കില്‍ നേരിയ സാധ്യതയുണ്ട് എന്ന് പറയാം. മാര്‍ച്ച് 19 ന് കേരളത്തില്‍ വൈകിട്ട് മഴ സാധ്യതയുണ്ട്. അതിനാല്‍ പടിഞ്ഞാറന്‍ ആകാശത്ത് ഒറ്റപ്പെട്ട മേഘങ്ങളുണ്ടാകും. കിഴക്കന്‍ മേഖലയില്‍ വൈകിട്ട് മഴയ്ക്കും സാധ്യത. അതിനാല്‍ മാര്‍ച്ച് 19 ന് മാസപ്പിറവി ദര്‍ശനം വീണ്ടും വെല്ലുവിളിയാകും. മാര്‍ച്ച് 20 ന് ഇന്ത്യ, ആസ്‌ത്രേലിയ, ജപ്പാന്‍, ചൈന, ഇന്തോനേഷ്യ, മലേഷ്യ, തേക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം നഗ്ന നേത്രം കൊണ്ട് ചന്ദ്രനെ കാണാനാകും.
അതിനാല്‍ കേരളത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 21 ന് ഈദുല്‍ഫിത്വര്‍ ആഘോഷിക്കേണ്ടിവരും. മാര്‍ച്ച് 19 ന് ബ്രിട്ടന്‍, യൂറോപ്, ആഫ്രിക്കയുടെ പടിഞ്ഞാറ്, തുര്‍ക്കി, സൗദി അറേബ്യ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 18 ന് ചന്ദ്രദര്‍ശനം സാധ്യമാകില്ല. അവരും റമദാന്‍ 30 പൂര്‍ത്തിയാക്കി മാര്‍ച്ച് 20 ന് ഈദ് ആഘോഷിക്കേണ്ടിവരും.
English Summary: Eid ul-Fitr 2026 forecast: Will the moon be sighted in Oman and Kerala on March 19?. The possibility of sighting the Shawwal crescent on March 19 (Ramadan 29) is a subject of significant discussion. While there is an astronomical possibility of the moon being present, experts suggest that a naked-eye sighting will be extremely difficult.
അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി
കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.
മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Anini, Arunachal Pradesh: A cloudburst in the Pashu Pani area of Anini around 4.45 pm on August 14 triggered a massive landslide, submerging the affected area. Two soldiers were rescued during immediate operations, while multiple teams from nearby posts joined the search and… pic.twitter.com/ioG9zXWeV0
— IANS (@ians_india) August 15, 2026
കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി
അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം
തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.
ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം
അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.
കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്.
English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.