Newsroom
ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത
Metbeat News

ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത

Cyclone Montha to form by morning; it to be adversely affected by NEM

ചുഴലിക്കാറ്റ് രാവിലെയോടെ രൂപപ്പെടും; തുലാവര്‍ഷത്തിന് പ്രതികൂലമാകും മന്‍ ത

ബംഗാള്‍ ഉള്‍ക്കടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയോടെയോ രാവിലെയോ മന്‍ ത ചുഴലിക്കാറ്റ് രൂപപ്പെടും. നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ അതി തീവ്ര ന്യൂനമര്‍ദം ( Deep Depression) ആയി സിസ്റ്റം ശക്തിപ്പെട്ടു. ചെന്നൈയില്‍ നിന്ന് 720 കി.മി അകലെയും പോര്‍ട്‌ബ്ലെയറില്‍ നിന്ന് 670 കി.മി അകലെയും കാക്കിനാടയില്‍ നിന്ന് 780 കി.മി അകലെയുമാണ് ഇപ്പോള്‍ അതി തീവ്ര ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

നാളെ ചുഴലിക്കാറ്റായ ശേഷം വീണ്ടും ശക്തിപ്പെട്ട് ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങും. 28 ന് ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാടയ്ക്കും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായി സിസ്റ്റം കരകയറും. 

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ

കേരളത്തില്‍ തിങ്കളാഴ്ച വൈകിട്ട് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനെ തുടര്‍ന്നും ഈ സിസ്റ്റത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കപ്പെടുന്നതിനാലും മഴ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. 

ചുഴലിക്കാറ്റ് തുലാവര്‍ഷത്തിന് പ്രതികൂലം

ചുഴലിക്കാറ്റ് കരകയറി അടുത്ത ദിവസം കേരളത്തില്‍ വീണ്ടും പ്രസന്നമായ ദിനാന്തരീക്ഷത്തിലേക്ക് മാറുമെന്നും ചുഴലിക്കാറ്റ് കേരളത്തിലൂടനീളം ശക്തമായ മഴ നല്‍കാന്‍ സാധ്യത ഇല്ലെന്നും മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. കേരളത്തിലെ തുലാവര്‍ഷത്തെയും ചുഴലിക്കാറ്റ് പ്രതികൂലമായി ബാധിക്കും. ചുഴലിക്കാറ്റ്  കരകയറി ദുര്‍ബലമായി ഏതാനും ദിവസത്തിനും ശേഷമായിരിക്കും വീണ്ടും കിഴക്കന്‍ കാറ്റ് സജീവമാകുക. തുടര്‍ന്ന് നവംബര്‍ ഒന്നാം വാരത്തോടെ ഇടിയോടെ തുലാമഴ സജീവമാകും. 

മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കാന്‍

മന്‍ ത ചുഴലിക്കാറ്റിനെ തുടര്‍ന്നും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലാവസ്ഥാ വകുപ്പ് മത്സ്യത്തൊഴിലാളി വിലക്ക് ഏര്‍പ്പെടുത്തി. താഴെ പറയും പ്രകാരമാണ് മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശങ്ങള്‍. 


26/10/2025 മുതല്‍ 28/10/2025 വരെ: കേരള, അതിനോട് ചേര്‍ന്ന സമുദ്ര പ്രദേശങ്ങളിലും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26/10/2025 മുതല്‍ 28/10/2025 വരെ & 30/10/2025: കര്‍ണാടക തീരങ്ങളിലും, അതിനോട് ചേര്‍ന്ന സമുദ്രഭാഗങ്ങളിലും, മണിക്കൂറില്‍ 40  മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം  

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍   

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍
 
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍  നാളെ (27/10/2025) വൈകുന്നേരത്തോടുകൂടി മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 100 കിലോമീറ്റര്‍ വരെയും 28/10/2025 രാവിലെയോടുകൂടി  90 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യത.

 ആന്ധ്രപ്രദേശ്, യാനം തീരങ്ങളില്‍ 35 45 kmph വരെയും ചില അവസരങ്ങളില്‍ 55 kmph വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനില്‍ക്കുന്നു. 27/10/2025 രാവിലെ മുതല്‍ 45  55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും; 28/10/2025  രാവിലെ മുതല്‍ 60  70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 28/10/2025  വൈകുന്നേരം മുതല്‍ 29/10/2025 രാവിലെ വരെ 90  100 kmph വരെയും ചില അവസരങ്ങളില്‍ 110 kmph വരെയും കാറ്റിന്റെ വേഗത കൂടാനും; 29/10/2025 ഉച്ചയോട് കൂടി 60  70 kmph വരെയും ചില അവസരങ്ങളില്‍ 80 kmph വരെയും; 29/10/2025 വൈകുന്നേരത്തോടെ  45  55 kmph വരെയും ചില അവസരങ്ങളില്‍ 65 kmph വരെയും കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.

തമിഴ്‌നാട് തീരം

തമിഴ്‌നാട് തീരങ്ങള്‍, പുതുച്ചേരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍  26/10/2025 മുതല്‍ 30/10/2025 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ കിഴക്കന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍

വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം

വടക്കു കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരം, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ ഇന്നും നാളെയും (26/10/2025, 27/10/2025) മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിര്‍ദേശിക്കുന്നു.

മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

English Summary : Cyclone Montha to form by morning; it to be adversely affected by NEM

അരുണാചലിൽ മിന്നൽ പ്രളയം; സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ച് സൈനികരെ കാണാതായി

കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. ദിബാങ് മാലി മേഖലയിലെ പാസുപാനി ആർമി ക്യാമ്പ് (Pasupani Army Camp) മിന്നൽ പ്രളയത്തിൽ പൂർണമായും ഒഴുകിപ്പോയതായാണ് വിവരം. അപകടത്തിൽ അഞ്ച് സൈനികരെ കാണാതായി.

മിന്നൽ പ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന ഏഴ് സൈനികർ (Army Personnel) ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചു. അഞ്ച് സൈനികർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്യാമ്പിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് ഉപകരണങ്ങളും വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 

കാണാതായ സൈനികർക്കായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനം (Search and Rescue Operation) ഊർജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഉരുൾപൊട്ടലിലും തൊഴിലാളികളെ കാണാതായി

അരുണാചൽ പ്രദേശിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു ദുരന്തവും റിപ്പോർട്ട് ചെയ്തു. അപ്പർ സുബൻസിരി ജില്ലയിൽ (Upper Subansiri District) ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെ കാണാതായി. ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപ്പെട്ട തൊഴിലാളികൾക്കായി നടത്തിയ തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

കനത്ത മഴയിൽ രക്ഷാപ്രവർത്തനം ദുഷ്കരം

തുടർച്ചയായ മഴയും മണ്ണിടിച്ചിലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോഡുകളിൽ മണ്ണും പാറകളും അടിഞ്ഞതോടെ പല മേഖലകളിലേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു.

ദുരന്തനിവാരണ സേന (Disaster Response Teams) ഉൾപ്പെടെയുള്ള വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. കാണാതായ സൈനികരെയും തൊഴിലാളികളെയും കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ദുരന്തബാധിത മേഖലകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തം

അരുണാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലനിരകളിൽ തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയം (Flash Flood), ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങളുടെ സാധ്യത ഉയർന്നിട്ടുണ്ട്. 

പ്രദേശത്തെ താഴ്ന്ന മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി കൂടുതൽ മുന്നറിയിപ്പുകളും സുരക്ഷാ നടപടികളും സ്വീകരിച്ചുവരികയാണ്.

കാണാതായ സൈനികർക്കും തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നതിനിടെ, അരുണാചലിൽ വീണ്ടും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യത രക്ഷാപ്രവർത്തകർക്ക് ആശങ്കയാകുകയാണ്. 

English Summary : Heavy rain in Arunachal Pradesh has triggered catastrophic flash floods and landslides, sweeping away the Pasupani Army Camp in Dibang Valley. Five soldiers remain missing after two were rescued from raging waters. In a separate landslide in Upper Subansiri district, one construction worker was found dead, with three others still missing.