Newsroom
അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല
Metbeat News

അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല

Cyclone likely in Arabian Sea, no threat to Indian coasts.

അറബിക്കടലില്‍ ചുഴലിക്കാറ്റ് സാധ്യത, ഇന്ത്യന്‍ തീരങ്ങള്‍ക്ക് ഭീഷണിയില്ല

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദവും പിന്നീട് ചുഴലിക്കാറ്റാകാനും സാധ്യത. ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകുന്നതിനാല്‍ കേരളത്തില്‍ ഉള്‍പ്പെടെ ഭീഷണിയാകില്ല. കഴിഞ്ഞ ദിവസം കേരള തീരത്ത് ലഭിച്ചതുപോലുള്ള മഴ ന്യൂനമര്‍ദത്തിന്റെ കാരണമായി ഇനി കേരളത്തിലുണ്ടാകില്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ സ്വാധീനം തുലാവര്‍ഷത്തെ ശക്തിപ്പെടുത്തിയേക്കും.

കേരള തീരത്തു നിന്ന് അകന്ന് ശക്തിപ്പെടും 

തെക്കുകിഴക്കന്‍ അറബിക്കടലിലാണ് ഇപ്പോള്‍ ന്യൂനമര്‍ദമുള്ളത്. സാധാരണ അറബിക്കടലിലെ ന്യൂനമര്‍ദങ്ങള്‍ ഒമാനിലോക്കോ വടക്കുപടിഞ്ഞാറന്‍ ദിശയിലോ സഞ്ചരിക്കുകയാണ് പതവ്. ഈ സിസ്റ്റവും കേരള തീരത്തു നിന്ന് അകന്നു പോകും. തിങ്കളാഴ്ചയോടെ സിസ്റ്റ് കടലില്‍ വച്ച് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടും. അപ്പോഴേക്കും ഇന്ത്യന്‍ തീരത്തു നിന്ന് വളരെയേറെ അകന്നു പോയിട്ടുണ്ടാകും. അറബിക്കടലില്‍ സമുദ്രോപരിതാപനില കൂടുതലായതിനാല്‍ സിസ്റ്റം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടാനും സാധ്യതയുണ്ട്.

മോന്‍ താ ചുഴലിക്കാറ്റിന് സാധ്യത

തെക്ക് മധ്യ അറബിക്കടല്‍ വഴിയാണ് സിസ്റ്റം കടന്നുപോകുക. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലേക്ക് സിസ്റ്റം ഗതിമാറും. പടിഞ്ഞാറ് മധ്യ അറബിക്കടലില്‍ വച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ ഇപ്പോഴത്തെ അനുമാനം.  ചുഴലിക്കാറ്റായാല്‍ സിസ്റ്റത്തിന് മോന്‍ താ എന്ന പേരാണ് ലഭിക്കുക. തായ്‌ലന്റാണ് ഈ പേര് നിര്‍ദേശിച്ചത്. 

സമുദ്രോപരി താപനില കൂടുതല്‍, എം.ജെ.ഒയും അറബിക്കടലില്‍

ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയ എം.ജെ.ഒ എന്ന ആഗോള മഴപാത്തിയും സിസ്റ്റം ശക്തിപ്പെടുത്തുന്ന ഘടകമാണ്. സൊമാലിയന്‍- യമന്‍ തീരത്ത് സമുദ്രോപരി താപനില കൂടിയ നിലയിലാണ്. അതിനാല്‍ ഈ ഭാഗത്ത് സിസ്റ്റം എത്തുമ്പോള്‍ അത് ചുഴലിക്കാറ്റായി മാറിയേക്കും. ആഫ്രിക്കന്‍ തീരത്ത് എത്തുമ്പോള്‍ സിസ്റ്റം ശക്തി കുറഞ്ഞേക്കും. 

അടുത്ത ഒരാഴ്ച മഴ പ്രവചനം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത 7 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്

അടുത്ത 5 ദിവസം മിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary : Cyclone likely in Arabian Sea, no threat to Indian coasts

Live Rain Update 03/08/26 : മധ്യ കേരളത്തിൽ പുലർച്ചെ വരെ മഴ തുടരാൻ സാധ്യത

 മധ്യകേരളത്തിലെ എറണാകുളം തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു മണിക്കൂർ കൂടി മഴ തുടരാൻ സാധ്യത. ശക്തമായ മഴ എറണാകുളം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ കാരണമാകും. അതിനാൽ ജാഗ്രത പാലിക്കണം. കടലിന് മുകളിൽ നിന്ന് കരയിലേക്ക് നീണ്ട മേഘങ്ങൾ ആണ് എറണാകുളത്തിന്റെ മുകളിൽ ഇപ്പോൾ മഴ നൽകുന്നത്. 

ഇവ പെയ്തു തീരുന്നതോടെ മഴയ്ക്ക് താൽക്കാലിക ശമനം ലഭിക്കും. പുലർച്ചെ വരെ മഴ തുടരാനാണ് സാധ്യത. 

കൂടുതൽ വിവരങ്ങൾ ലൈവ് അപ്ഡേറ്റിൽ ഇവിടെ ലഭിക്കും. ലിങ്ക് ഇടയ്ക്കിടെ റീഫ്രഷ് ചെയ്യുക. പുതിയ അപ്ഡേറ്റുകൾ കാണാം. 

More from Metbeat