
മൂന്നു ജില്ലകളിൽ തീവ്ര മഴ സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു
തീവ്ര മഴ സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തീവ്ര മഴയാണ്
മൂന്നു ജില്ലകളിൽ തീവ്ര മഴ സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു
തീവ്ര മഴ സാധ്യതയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തീവ്ര മഴയാണ് ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
നാളെ (വെള്ളി ) പത്തനംതിട്ട, കോട്ടയം , ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട്, കാസർകോട് , കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
Earthquake In Indonesia 15/08/26 : 7.7 തീവ്രതയുള്ള ഭൂചലനം, 2 മരണം സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ ( USGS) അറിയിച്ചു. രണ്ടു പേർ മരിച്ചു. ഇന്തോനേഷ്യയിൽ 17,000 ദ്വീപുകളിലായി രണ്ടര കോടി പേർ താമസിക്കുന്നുണ്ട്.
ഇന്നുണ്ടായ ഭൂചലനത്തിൽ തകർന്ന വീട് photo: AFP
ഇന്തോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിൻവലിച്ചു. ഇന്തോനേഷ്യയിലെ ഈസ്റ്റ് നുസാ തെങ്കാരയിൽ നിന്നും 49 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.
ഫ്ലോറസ് ദ്വീപിലാണ് ( Flores Island ) ശക്തമായ ഭൂചലനം ഉണ്ടായത്. ഇവിടെ വീടുകൾ തകർന്നു. പ്രാദേശിക സമയം പുലർച്ചെ 5.58 നാണ് ഭൂചലനം. വടക്കു പടിഞ്ഞാറൻ നഗരമായ Ende യിൽ നിന്ന് 68 കി.മി അകലെയാണ് പ്രഭവ കേന്ദ്രം (epicentre) . Nusa Tenggara പ്രവിശ്യയിലാണ് ഈ പ്രദേശം. 10 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം എന്നാണ് United States Geological Survey (USGS) പറയുന്നത്.
6.1 , 5.9 , 5.6 തീവ്രതയുള്ള തുടർ ചലനങ്ങൾ അര മണിക്കൂറിന് ശേഷം റിപ്പോർട് ചെയ്തു.
എൽ സേ മൗമേരെ (L Say Maumere) തുറമുഖത്ത് വെച്ച് ഒരു പുരുഷനും ഒരു സ്ത്രീയും ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടതായും ഒരാൾക്ക് പരിക്കേറ്റതായും ഇന്തോനേഷ്യൻ ദുരന്തനിവാരണ ഏജൻസിയായ ബി.എൻ.പി.ബി (BNPB) വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾക്കും തുറമുഖത്തിനും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മൗമേരെ മേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെയാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ചത്.
സുനാമി മുന്നറിയിപ്പും നിർദ്ദേശങ്ങളും
ഇന്തോനേഷ്യൻ കാലാവസ്ഥാ, ക്ലൈമറ്റോളജി, ജിയോഫിസിക്സ് ഏജൻസി (BMKG) തീരദേശ മേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രദേശവാസികളോട് കടൽത്തീരങ്ങളിൽ നിന്നും നദിക്കരകളിൽ നിന്നും വിട്ടുനിൽക്കാനും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചു.
"ഫ്ലോറസിന്റെ വടക്കൻ തീരത്തും, തെക്കൻ ഭാഗങ്ങളിലും, തെക്കൻ ദ്വീപുകളിലുമുള്ള ജനങ്ങൾ ഉടൻ തന്നെ സ്വയം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഞങ്ങൾ ശക്തമായി അഭ്യർത്ഥിക്കുന്നു," എന്ന് ബി.എൻ.പി.ബി ഉദ്യോഗസ്ഥനായ അബ്ദുൾ മുഹാരി പറഞ്ഞു.
English Summary : 2 Killed In 7.7 Magnitude Earthquake In Indonesia, Tsunami Warning Lifted.