
Rabi al-Awwal 2026: റബീഉൽ അവ്വൽ മാസത്തിന് തുടക്കം; ഓഗസ്റ്റ് 25ന് നബിദിനം
കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (ഓഗസ്റ്റ് 14, വെള്ളി) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
റബീഉൽ അവ്വൽ മാസത്തിന് തുടക്കം; ഓഗസ്റ്റ് 25ന് നബിദിനം
കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (ഓഗസ്റ്റ് 14, വെള്ളി) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. ഇതനുസരിച്ച് റബീഉൽ അവ്വൽ 12 ആയ ഓഗസ്റ്റ് 25 ചൊവ്വാഴ്ച നബിദിനമായി ആചരിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്‌ലാമിക കലണ്ടറിലെ പ്രധാന മാസങ്ങളിലൊന്നാണ് റബീഉൽ അവ്വൽ. പ്രവാചകൻ മുഹമ്മദ് നബി (സ) ജനിച്ച മാസമെന്ന നിലയിൽ വിശ്വാസികൾക്ക് ഈ മാസത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വിവിധ ഖാസിമാർ ഇസ്‌ലാമിക മാസങ്ങളുടെ ആരംഭം നിർണയിക്കുന്നത്.
വിവിധ പരിപാടികൾ സംഘടിപ്പിക്കും
റബീഉൽ അവ്വൽ ഒന്നിന് വെള്ളിയാഴ്ച തുടക്കമാകുന്നതോടെ നബിദിനാചരണത്തിനും ഒരുക്കങ്ങൾ ആരംഭിക്കും. ഓഗസ്റ്റ് 25ന് റബീഉൽ അവ്വൽ 12 പൂർത്തിയാകുന്നതോടെയാണ് ഈ വർഷത്തെ നബിദിനാചരണം നടക്കുക. വിവിധ മഹല്ലുകളിലും മതസ്ഥാപനങ്ങളിലും നബിദിനത്തോടനുബന്ധിച്ച് മൗലിദ് പാരായണം, മതപ്രഭാഷണം, ദുആ, അന്നദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ഖാസിമാരുടെ പ്രഖ്യാപനത്തോടെ കേരളത്തിലെ സുന്നി വിഭാഗങ്ങളുടെ നബിദിനാചരണ തീയതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിനും വ്യക്തതയായി.
English Summary : The Islamic month of Rabi ul Awal will officially begin on Friday, August 14, 2026, following the sighting of the crescent moon at Kappad, Kerala. Consequently, Milad-un-Nabi (Prophet Muhammad's Birthday) will be celebrated on the 12th of Rabi ul Awal, which falls on Tuesday, August 25, 2026.
ബംഗാൾ ഉൾക്കടലിൽ ഇന്നലെ പുലർച്ചെ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ദക്ഷിണേന്ത്യയിൽ കേരളത്തിൽ ഉൾപ്പെടെ മഴ സാധ്യത. തമിഴ്നാട്ടിൽ ഇന്ന് ഇടിയോടുകൂടി ശക്തമായ മഴ ചില പ്രദേശങ്ങളിൽ ഉണ്ടാകും. കേരളത്തിൽ മധ്യ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടുകൂടി ഒറ്റപ്പെട്ട മഴ സാധ്യത.
വടക്കൻ ബംഗാൾ ഉൾക്കടലിലാണ് ഇന്നലെ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഈ സിസ്റ്റം ഡിപ്രഷനായി ശക്തിപ്പെടാൻ സാധ്യതയില്ല. ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ ഒരു ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം കേരളത്തിലും തമിഴ്നാട്ടിലും മഴ ലഭിക്കുമെന്നാണ് Metbeat Weather ലെ നിരീക്ഷകർ അനുമാനിക്കുന്നത്.
കേരളത്തിൽ ചൂടിനും കുറവ് അനുഭവപ്പെടും. കഴിഞ്ഞ ദിവസത്തെ പോലെ ചൂടും അന്തരീക്ഷ ഈർപ്പവും ചേർന്നുള്ള അസ്വസ്ഥകരമായ അന്തരീക്ഷ സ്ഥിതിയിൽ ( Hot Humid weather) മാറ്റം ഉണ്ടാകും. തീരദേശങ്ങളിൽ തണുത്ത കാറ്റ് വീശാം. മലയോര മേഖലകളിൽ വൈകിട്ടും രാത്രിയിലും ഒറ്റപ്പെട്ട മഴ സാധ്യത. ഇടനാട് പ്രദേശങ്ങളിൽ ചിലയിടത്ത് മഴ ലഭിക്കും. പ്രത്യേകിച്ച് മധ്യ കേരളത്തിലെ ജില്ലകളിൽ.
വരുംദിവസങ്ങളിൽ ന്യൂനമർദ്ദം കരകയറി പടിഞ്ഞാറേയ്ക്ക് സഞ്ചരിക്കുന്ന അതിനാൽ കേരളത്തിൻ്റെ ഇടനാട് പ്രദേശങ്ങളിലും തീരദേശങ്ങളിലും മഴ സാധ്യത. എന്നാൽ ശക്തമായ തുടർച്ചയായ മഴ പ്രതീക്ഷിക്കുന്നില്ല.
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അടുത്ത 15 ദിവസം വരെയുള്ളത് മുൻകൂട്ടി അറിയാം ഞങ്ങളുടെ ഫോർകാസ്റ്റ് വെബ്സൈറ്റ് ഉപയോഗിക്കുക. metbeat.com ൽ ലോഗിൻ ചെയ്യുക. ഇതൊരു ആപ്പ് ആയി സേവ് ചെയ്യാനും കഴിയും. Metbeat News വെബ്സൈറ്റും ആപ്പ് പോലെ സേവ് ചെയ്ത് ഉപയോഗിക്കാം.
English Summary : A low-pressure area formed over the northern Bay of Bengal yesterday is set to bring rain across South India, including Kerala and Tamil Nadu. While the system is not expected to intensify into a depression, it has created a low-pressure trough stretching from Karnataka to the Gulf of Mannar.