അമേരിക്കയിലെ ആറു സംസ്ഥാനങ്ങളിലെ ടൊര്‍ണാഡോ വന്‍ നാശനഷ്ടം വിതച്ചു. കെന്റുകിയില്‍ മാത്രം 70 പേര് മരിച്ചെന്നാണ് കണക്ക്. മരണസംഖ്യ 100 കവിയുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെന്റുകിയുടെ ചരിത്രത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ ടൊര്‍ണാഡോയാണ് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇല്ലിനോയ്സിലെ ആമസോണ്‍ വെയര്‍ ഹൗസില്‍ മേല്‍ക്കൂര തകര്‍ന്ന് ആറു പേര് മരിച്ചു. ടെന്നസിയില്‍ കാറ്റിന്റെ വേഗത 80 മൈല്‍ കടന്നു. ഇവിടെ നാലു മരണം സ്ഥിരീകരിച്ചു. മിസൗറിയില്‍ സെന്റ് ലൂയിസ് ടൗണിനു സമീപം ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കനത്ത നാശനഷ്ടമാണ് ടൊര്‍ണാഡോ ഉണ്ടാക്കിയത്. റോഡുകള്‍ തകര്‍ന്നു. നിരവധി വീടുകള്‍, ചര്‍ച്ചുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നു.
തിങ്കള്‍ വരെ ടൊര്‍ണാഡോ സാധ്യത
ഇപ്പോഴത്തെ കാലാവസ്ഥ അടുത്ത ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കിഴക്കന്‍ യു.എസില്‍ അടുത്ത ദിവസങ്ങളിലും ടൊര്‍ണാഡോയും ഇടിയോടെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ്തേസമയം പടിഞ്ഞാറന്‍ യു.എസില്‍ കനത്ത മഞ്ഞുവീഴ്ചയുമുണ്ടാകും. സെയ്റ നെവാഡ, വടക്കു പടിഞ്ഞാറന്‍ പസഫികിലെ കസ്കാഡെ തുടങ്ങിയ മേഖലകളില്‍ അതീവഗുരുതര കാലാവസ്ഥയാകും. ശനിയാഴ്ച രാത്രി മിഡ് അറ്റ്ലാന്റിക്കില്‍ കനത്ത മഴയും കാറ്റുമുണ്ടാകും. മധ്യ കാലിഫോര്‍ണിയയിലും ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയും കാറ്റും ഉണ്ടാകും. ഈ മേഖലയില്‍ പ്രാദേശിക പ്രളയസാധ്യതയുമുണ്ട്. തിങ്കളാഴ്ച രാത്രി കാലിഫോര്‍ണിയയില്‍ കനത്ത മഴയും പ്രാദേശിക പ്രളയത്തിനും സാധ്യതയുണ്ട്്.
Disclaimer & Credit : This is based on Metbeat Weather’s Observation. Please follow IMD in India or Respective National Forecaster if you are in abroad for official Local Weather forecast and Alerts. Media Requested to Credit Metbeat Weather or metbeat.com
if you use our data and analysis news purpose.
Comments