WEATHER BLOGS AND ANALYSIS
ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: മഴ തടസമാകില്ല
2020-12-07 13:56:04
Metbeat Weather Desk
ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന നാളെ (ചൊവ്വ) വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥ പ്രതികൂലമാകില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചവരെ തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ചാറ്റല്‍ മഴ സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ പ്രസന്നമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 3 ന് ശേഷം കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ചാറ്റല്‍ മഴ സാധ്യത മാത്രം. പോളിങ് അവസാനിക്കുന്നതു വരെയും തുടര്‍ന്ന് രാത്രിയിലും മഴക്ക് സാധ്യത കുറവാണ്. വോട്ട് ചെയ്യാന്‍ ഏറ്റവും നല്ല കാലാവസ്ഥ പ്രതീക്ഷിക്കുന്നത് ഉച്ചയ്ക്ക് മുന്‍പാണ്. ഇന്നു രാത്രിയും ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നില്ല.
മധ്യ, വടക്കന്‍ ജില്ലകളില്‍ മഴ സാധ്യത
എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഇന്നും (തിങ്കള്‍) നാളെയും വൈകിട്ടോ രാത്രിയിലോ ഇടിയോടു കൂടെ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖലയിലും വയനാട്ടില്‍ അങ്ങിങ്ങായും മഴക്ക് സാധ്യതയുണ്ട്.
Photo- Pranav B
Comments