WEATHER NEWS AND ANALYSIS
ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
Metbeat Weather Desk
കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പോസ്റ്റില്‍ (പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക) വ്യക്തമാക്കിയതുപോലെ ഇന്ന് (ചൊവ്വ) യും നാളെയും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായതോ ഇടത്തരമോ ആയ മഴക്ക് സാധ്യത. തമിഴ്നാട്ടിലും അറബിക്കടലിലും ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ഇടിയോടുകൂടെയാണ് മഴ സാധ്യത. മഴക്കൊപ്പം 30-40 കി.മി വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.
ഏതെല്ലാം ജില്ലകളില്‍
ബുധനാഴ്ച വൈകിട്ട് വരെയുള്ള 24 മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ ലഭിച്ചേക്കും. പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇടത്തരം മഴക്കോ ചാറ്റല്‍ മഴക്കോ സാധ്യതയുണ്ട്.
നിങ്ങളുടെ പ്രദേശത്തെ തല്‍സമയ അന്തരീക്ഷസ്ഥിതി, അടുത്ത രണ്ടാഴ്ചത്തെ പ്രതിദിന കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ നല്കി നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റില്‍ സെര്‍ച്ച് ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. മഴയുടെ തല്‍സമയ റഡാര്‍ ചിത്രങ്ങളും ലഭ്യമാണ്. ഏറ്റവും പുതിയ അപ്ഡേഷനുകള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റും ഫേസ്ബുക്ക് പേജും പിന്തുടരുക.
ഞങ്ങളുടെ സംരഭത്തെ നിങ്ങള്‍ക്കും സഹായിക്കാം , ഇവിടെ ക്ലിക്ക് ചെയ്യുക.
Comments