Forecast Desk, Metbeat Weather
കിഴക്കന്‍ കാറ്റ് ശക്തിപ്പെടുന്നതു കാരണം കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് (ഞായര്‍) മലപ്പുറം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ വൈകിട്ട് ചാറ്റല്‍ മഴ സാധ്യതയുണ്ട്. നാളെ (തിങ്കള്‍) രാത്രി കിഴക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ മഴ പ്രതീക്ഷിക്കാം.
ചൊവ്വ മുതല്‍ ഒറ്റപ്പെട്ട മഴ, വ്യാഴം ശക്തിപ്പെട്ടേക്കും
നിലവിലെ അന്തരീക്ഷസ്ഥിതി, മറ്റ് പ്രതിഭാസങ്ങള്‍ എന്നിവ വിലയിരുത്തുമ്പോള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൂടുതല്‍ ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. തെക്ക്, മധ്യ, വടക്കന്‍ കേരളത്തില്‍ ഒരേ പാറ്റേണില്‍ മഴ കിട്ടാനാണ് സാധ്യത. ചിലയിടങ്ങളില്‍ ഇടിയോടു കൂടെ വൈകുന്നേരങ്ങളിലോ രാത്രിയോ ആണ് മഴയുണ്ടാകുക. കിഴക്കന്‍ കാറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ ഇന്നു മുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 0.75 കി.മി ഉയരത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ വേഗത 35 മുതല്‍ 45 കി.മി വരെയും പുതുച്ചേരി മുതല്‍ തെക്കന്‍ തീരദേശ തമിഴ്നാട്ടില്‍ 30 കി.മി നു മുകളിലുമാണ്. തമിഴ്നാട്ടിലെ തീരദേശത്തും പശ്ചിമഘട്ടത്തോട് ചേര്‍ന്ന മേഖലകളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. ഇടുക്കിയിലും ഇതുകാരണമായി മഴ ലഭിക്കാം.
ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത
തിങ്കള്‍ - എറണാകുളം ജില്ലയുടെ തീരദേശം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഒഴികെ ചാറ്റല്‍ അല്ലെങ്കില്‍ ഇടത്തരം മഴക്ക് സാധ്യത. കാറ്റിന്റെ ഗതിയില്‍ വ്യതിയാനം ഉണ്ടായാല്‍ മേല്പറഞ്ഞ പ്രദേശത്തും മഴ പ്രതീക്ഷിക്കണം. വരണ്ട കാലാവസ്ഥ എന്ന് അര്‍ഥമാക്കേണ്ടതില്ല. എറണാകുളത്തിന് തെക്കുള്ള ജില്ലകളിലാണ് മഴ ലഭിക്കാന്‍ കൂടുതല്‍ സാധ്യത. ഇവിടെ ഇടത്തരം മഴയോ ഒറ്റപ്പെട്ട ശക്തമായ മഴയോ ലഭിച്ചേക്കും.
ചൊവ്വ- ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുടെ കിഴക്കന്‍ പ്രദേശം കേന്ദ്രീകരിച്ച് ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, മലപ്പുറം തീരദേശം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ചാറ്റല്‍ മഴയോ ഇടത്തരം മഴയോ.
ബുധന്‍- കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ഹൈ റേഞ്ച്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട്, വയനാട്, ഇടുക്കി ലോ റേഞ്ച്, പാലക്കാട്, തിരുവനന്തപുരം ഇടത്തരം മഴക്ക് സാധ്യത.
പുതിയ ഡാറ്റകളിലെ വ്യതിയാനം അനുസരിച്ച് അനാലിസിസിലും ഫോര്കാസ്റ്റിലും വ്യത്യാസം വന്നേക്കാം. അതിനാല്‍ ഏറ്റവും പുതിയ അപ്ഡേഷനുകള്ക്കാകും കൂടുതല്‍ കൃത്യത. അപ്ഡേഷനുകള്‍ക്ക് മെറ്റ്ബീറ്റ് വെതറിന്റെ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ് എന്നിവ പിന്തുടരുക.
Photo- Nidheesh Krishnan
ഞങ്ങളുടെ സംരഭത്തെ നിങ്ങള്‍ക്കും സഹായിക്കാം , ഇവിടെ ക്ലിക്ക് ചെയ്യുക.
Comments