WEATHER NEWS AND ANALYSIS
മഴ രാവിലെ വരെ; ഉയർന്ന തിരമാല സാധ്യത
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പെയ്യുന്ന മഴ നാളെ രാവിലെ വരെ തുടരും. ഓരോ പ്രദേശങ്ങളില്‍ ഇടവിട്ടാണ് മഴ പെയ്യുക. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. മറ്റിടങ്ങളില്‍ ചാറ്റല്‍ മഴയും ലഭിക്കാം. ചിലയിടങ്ങളില്‍ നേരിയ ഇടിമിന്നല്‍ സാധ്യതയുണ്ട് എന്നതൊഴിച്ചാല്‍ മഴ ഭീഷണിയാകില്ല. രാത്രിയും പുലര്‍ച്ചെയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും വീണ്ടും മഴക്ക് സാധ്യതയുണ്ട്.
മഴക്ക് കാരണം അറിയാം
ഡിസംബര്‍ 27 നും 28 നും മെറ്റ്ബീറ്റ് വെതര്‍ മഴ സാധ്യത സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. കേരളത്തിനു മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതാണ് മഴക്ക് കാരണം. ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3 കി.മി മുതല്‍ 5.5 കി.മി വരെ ഉയരത്തിലുള്ള കിഴക്കന്‍ കാറ്റ് സജീവവും നേരായ ദിശയിലുമാണ്. താഴ്ന്ന ഉയരങ്ങളില്‍ കാറ്റിന്റെ ഗതിവ്യതിയാനവും കാണുന്നു. ഇതിനാല്‍ നാളെ പുലര്‍ച്ചെ വരെ മഴക്ക് അനുകൂലമായ സാഹചര്യം തുടരുമെന്ന് ഞങ്ങളുടെ മെറ്റ് ടീം പറയുന്നു. നാളെ ഇടുക്കി, എറണാകുളം ജില്ലയുടെ കിഴക്ക് മാത്രമാണ് മഴക്ക് സാധ്യത. ജനുവരി 7 ന് ശേഷം സംസ്ഥാനത്ത് വീണ്ടും പല ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.
ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത. ഇവിടെ തിരമാലകള്‍ക്ക് ഒന്നു മുതല്‍ 1.8 മീറ്റര്‍ വരെ ഉയരത്തിലെത്തിയേക്കുമെന്നു
തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ബോട്ടുകള്‍ നങ്കൂരമിടുമ്പോള്‍ കൂട്ടിയിടി ഒഴിവാക്കാന്‍ സുരക്ഷിത അകലം പാലിക്കണം. താഴ്ന്ന തീരപ്രദേശങ്ങളില്‍ കടല്‍ കയറാം തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്‍കോയിസ് അറിയിച്ചു.
Comments