WEATHER NEWS AND ANALYSIS
നാളെ മുതല്‍ മഴ ശക്തിപ്പെടും, സ്വഭാവത്തിലും മാറ്റം
May 9, 2021, 9:16 p.m.
Metbeat Weather Desk
കേരളത്തില്‍ ലഭിക്കുന്ന വേനല്‍ മഴ നാളെ മുതല്‍ കൂടുതല്‍ ശക്തിപ്പെടും. വിവിധ ജില്ലകളില്‍ പരക്കെ മഴ ലഭിക്കുന്ന പാറ്റേണിലേക്കാണ് മഴ മാറുക. ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിന്റെ സ്വാധീനം കേരളത്തിലെ കാലാവസ്ഥയിലും അനുഭവമാകുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.
മേഘരൂപീകരണം സജീവം: മഴ ശക്തിപ്പെടും
എം.ജെ.ഒയുടെ സ്വാധീനം ആഫ്രിക്കയുടെ കിഴക്കേ തീരത്തും ഇന്ത്യന്‍ മഹാസമുദ്രത്തിലും മേഘരൂപീകരണം വേഗത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഉപഗ്രഹ ഡാറ്റകളില്‍ ഇതു വ്യക്തമാണ്. ഈ മേഖലയിലെ കാറ്റിന്റെ ഗതിയിലും മാറ്റം കണ്ടുതുടങ്ങി. നാളെ മുതല്‍ മണ്‍സൂണിന് അനുകൂലമാകും വിധം വിന്റ് പാറ്റേണ്‍ മാറിത്തുടങ്ങും. ഈ മേഖലയിലെ ഔട്ട്ഗോയിങ് ലോങ്വേവ് റേഡിയേഷനും കുറവാണ്. കാലവര്‍ഷത്തെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷസ്ഥിതിയാണ് കേരളത്തില്‍ നിന്ന് അധികം അകലെയല്ലാത്ത ഈ മേഖലയിലേത്. കേരളത്തിലും കൂടുതല്‍ ശക്തമായ വേനല്‍ മഴക്ക് ഈ സാഹചര്യം അനുകൂലമാകും. നാളെ മുതല്‍ മഴ പ്രതീക്ഷിക്കാം. സാധാരണ വൈകിട്ട് പെയ്യുന്ന ഇടിയോടുകൂടെയുള്ള മഴക്കൊപ്പം മണ്‍സൂണ്‍ കാലത്തെപ്പോലെ നേരിയ തുടര്‍ച്ചയായ മഴയും തണുപ്പും ചില മേഖലകളില്‍ ഉണ്ടാകും. തീരദേശത്താണ് ഇത്തരം മഴക്ക് കൂടുതല്‍ സാധ്യത. ഇന്നു രാത്രി വൈകിയും പുലര്‍ച്ചെയും കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
Photo- Sanoob
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ അടിസ്ഥാനമാക്കി കൂടുതല്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Disclaimer & Credit : This is based on Metbeat Weather’s Observation. Please follow IMD in India or Respective National Forecaster if you are in abroad for official Local Weather forecast and Alerts. Media Requested to Credit Metbeat Weather or metbeat.com
if you use our data and analysis news purpose.
Comments