WEATHER NEWS AND ANALYSIS
ഞായര്‍ മുതല്‍ മഴ ശക്തിപ്പെടും, ഇത് മാമ്പഴ മഴ
April 9, 2021, 8:16 p.m.
Metbeat Weather Desk
കഴിഞ്ഞ ദിവസം മെറ്റ്ബീറ്റ് വെതറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതു പ്രകാരം ഈ മാസം 11 ഞായറാഴ്ച മുതല്‍ കേരളത്തില്‍ പരക്കെ വേനല്‍ മഴക്ക് സാധ്യത. കേരളത്തിലെ മിക്ക ജില്ലകളിലും ഏപ്രില്‍ അവസാനം വരെ മഴ ലഭിക്കും. ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ
ഇതുവരെ വേനല്‍ മഴയില്‍ കുറവുള്ള വടക്കന്‍ ജില്ലകളിലും ഞായര്‍ മുതല്‍ മഴ ശക്തിപ്പെടും. അതുവരെ ഒറ്റപ്പെട്ട മഴ പ്രാദേശികാടിസ്ഥാനത്തില്‍ തുടരും. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും.
വിഷുവിന് മഴ, ഇത് മാമ്പഴ മഴ
ഇത്തവണ വിഷുവിന് തലേദിവസവും വിഷു ദിനത്തിലും കേരളത്തില്‍ ഇടിയോടുകൂടെ മഴയുണ്ടാകും. മാംഗോ ഷവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രീ മണ്‍സൂണ്‍ മഴയാണ് വിഷുവിനോടനുബന്ധിച്ച് കേരളത്തില്‍ പെയ്യുന്നത്. തെക്ക്, തെക്കുകിഴക്ക് ഏഷ്യയില്‍ മാമ്പഴ, കാപ്പി കൃഷിക്ക് അനുഗ്രഹമാണ് ഈ മഴ. അതിനാലാണ് മാംഗോ ഷവര്‍ അഥവാ മാമ്പഴ മഴ എന്ന് അറിയപ്പെടുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഈ മഴ ലഭിക്കാറുണ്ട്. ഇടത്തരം മുതല്‍ ശക്തമായ മഴ ഇതിന്റെ ഭാഗമാണ്. ശക്തമായ ഇടിമിന്നലും കാറ്റും ഒപ്പം പ്രതീക്ഷിക്കണം. ബംഗാളിലും ഈ സമയത്ത് ഇടിമിന്നലോടെ മഴ ലഭിക്കാറുണ്ട്. കല്ബൈഷകി എന്നാണ് ബംഗാളില്‍ ഇതു അറിയപ്പെടുന്നത്. നോര്‍വെസ്റ്റര്‍ മഴ എന്നും അറിയപ്പെടുന്നു. വടക്കുപടിഞ്ഞാറ് ദിശയിലെ കാറ്റുമായി ബന്ധമുള്ളതിനാലാണിത്. ശക്തമായ മിന്നല്‍ ബംഗാളില്‍ ഈ മഴക്കൊപ്പം സര്വസധാരണമാണ്. അസമില്‍ ബോര്ഡോയിസില എന്നും അറിയപ്പെടുന്നു. കേരളത്തില്‍ മാങ്ങ പാകമാകാന്‍ ഈ മഴ സഹായിക്കും.
Photo- Aneesh Kumar
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ അടിസ്ഥാനമാക്കി കൂടുതല്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Comments