WEATHER NEWS AND ANALYSIS
കടന്നുപോയത് 121 വര്‍ഷത്തെ ചൂടേറിയ മൂന്നാമത്തെ മാര്‍ച്ച് മാസം
April 6, 2021, 8:56 p.m.
Metbeat Weather Desk
2021 ലെ മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ ശരാശരി ചൂട് 1.4 ഡിഗ്രി സെല്‍ഷ്യസ് കൂടി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളനുസരിച്ച് 121 വര്‍ഷത്തെ ചൂടേറിയ മൂന്നാമത്തെ മാര്‍ച്ച് മാസമാണ് കടന്നുപോയത്. കഴിഞ്ഞ മാസം ശരാശരി താപനില 32.65 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വകുപ്പിന്റെ പക്കല്‍ ലഭ്യമായ 121 വര്‍ഷത്തെ ഡാറ്റ അപഗ്രഥിക്കുമ്പോള്‍ ഇത്രയും ചൂട് ഇതിനു മുന്‍പ് രണ്ടു തവണ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കഴിഞ്ഞ 11 വര്‍ഷത്തെ ഏറ്റവും ചൂടേറിയ മാര്‍ച്ച് കൂടിയാണ് കടന്നുപോയത്. 31.24 ഡിഗ്രിയാണ് മാര്‍ച്ചിലെ ഇന്ത്യയിലെ ശരാശരി താപനില. ഇതിനു മുന്‍പ് 2010 ലും 2004 ലുമാണ് കൂടിയ ചൂട് രേഖപ്പെടുത്തിയ മാര്‍ച്ച് മാസം. 2004 ല്‍ 32.82 ഡിഗ്രിയും 2010 ല്‍ 33.09 ഡിഗ്രിയുമാണ് മാര്‍ച്ചില്‍ ശരാശരി താപനില രേഖപ്പെടുത്തിയത്.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ചൂട് കൂടി
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശരാശരി താപനിലയില്‍ 2.21 ഡിഗ്രിയുടെ വര്‍ധനവുണ്ടായി. ഒഡിഷയിലെ ബരിപാഡയിലാണ് ഏറ്റവും കൂടുതല്‍ താപനില മാര്‍ച്ചില്‍ രേഖപ്പെടുത്തിയത്. 44.6 ഡിഗ്രിയാണ് മാര്‍ച്ച് 30 ന് ഇവിടെ രേഖപ്പെടുത്തിയ താപനില. മാര്‍ച്ച് 29 ന് ഡല്‍ഹിയിലും താപനില 40.1 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 1945 നു ശേഷം ഇത്രയും താപനില തലസ്ഥാനത്ത് രേഖപ്പെടുത്തിയതും ഇതാദ്യമാണ്. തമിഴ്നാട്ടില്‍ ഉള്‍പ്പെടെ താപതരംഗം മാര്‍ച്ച് അവസാന വാരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
Disclaimer & Credit : This is based on Metbeat Weather’s Observation. Please follow IMD in India or Respective National Forecaster if you are in abroad for official Local Weather forecast and Alerts. Media Requested to Credit Metbeat Weather or metbeat.com
if you use our data and analysis news purpose.
Comments