WEATHER NEWS AND ANALYSIS
മാർച്ചിൽ വേനൽ മഴ 64% കൂടുതൽ
March 31, 2021, 7:50 p.m.
ഈ വര്‍ഷത്തെ വേനല്‍മഴ സീസണ് ഒരുമാസം പിന്നിട്ടപ്പോള്‍ 64 ശതമാനം മഴക്കൂടുതല്‍. സംസ്ഥാനത്ത് മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയാണ് വേനല്‍മഴ സീസണ്. മാര്‍ച്ച് 1 മുതല്‍ 31 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 64 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയത്. 32.8 എം.എം മഴ പെയ്യേണ്ടതിനു പകരം 53.7 എം.എം മഴ ലഭിച്ചു. വയനാട്, മലപ്പുറം ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചു. ഒരു ജില്ലയിലും മഴക്കുറവില്ല. ഏഴു ജില്ലകളില്‍ മഴ വളരെ കൂടുതല്‍ ലഭിച്ചു. നാലു ജില്ലകളില്‍ മഴ കൂടുതലും മറ്റു ജില്ലകളില്‍ മഴ സാധാരണ തോതിലും ലഭിച്ചു.
ഏറ്റവും കൂടുതല്‍ എറണാകുളം, കുറവ് മലപ്പുറം
164 ശതമാനം അധിക മഴ രേഖപ്പെടുത്തിയ എറണാകുളം ആണ് ഈമാസം ഏറ്റവും കൂടുതല്‍ മഴ പെയ്ത ജില്ല. 154% മഴ കൂടുതല്‍ ലഭിച്ച കോഴിക്കോടാണ് രണ്ടാമത്. പത്തനംതിട്ടയാണ് മൂന്നാമത് (108%). ഈ മൂന്നു ജില്ലകള്‍ക്ക് പുറമെ പാലക്കാട് (97%), കോട്ടയം (82%), കാസര്‍കോട് (80%), തൃശൂര്‍ (61%) എന്നീ ജില്ലകളും വളരെ കൂടുതല്‍ മഴ പെയ്ത ജില്ലകളുടെ ഗണത്തില്‍പ്പെടുന്നു.
ആലപ്പുഴ (39), കണ്ണൂര്‍ (34), കൊല്ലം (38), തിരുവനന്തപുരം (43) ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചു. ഇടുക്കി (10), വയനാട് (-5), മലപ്പുറം (-8) എന്നിവിടങ്ങളില്‍ സാധാരണ തോതിലും മഴ ലഭിച്ചു. കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ 57 ശതമാനം മഴ ലഭിച്ചപ്പോള്‍ ലക്ഷദ്വീപില്‍ 13 ശതമാനം മഴക്കുറവാണുള്ളത്.
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ അടിസ്ഥാനമാക്കി കൂടുതല്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Comments