WEATHER NEWS AND ANALYSIS
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ദുര്‍ബലമാകുന്നു
March 30, 2021, 12:36 p.m.
Metbeat Weather Desk
ഇന്നലെ രാത്രി അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം പ്രതീക്ഷിച്ചതുപോലെ ദുര്‍ബലമാകുന്നു. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടും. ഇത് ശക്തുപ്പെടുമെങ്കിലും ഇന്ത്യന്‍ തീരത്തെ ബാധിക്കാതെ തായ്ലന്റ് ലക്ഷ്യമാക്കി നീങ്ങും.
ഇന്നും ഒറ്റപ്പെട്ട മഴ സാധ്യത മാത്രം
ഇന്നലെ കേരളത്തില്‍ കാറ്റിന്റെ അഭിസരണം രൂപപ്പെടുത്തുന്നതില്‍ ന്യൂനമര്‍ദ സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആ ആനുകൂല്യം ലഭിക്കാത്തത് കേരളത്തില്‍ മഴ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മാത്രമായി ചുരുക്കുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. ലക്ഷദ്വീപില്‍ നിന്ന് തെക്കുപടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമര്‍ദം ഇന്നലെ അറബിക്കടലില്‍ വലിയതോതില്‍ മേഘരൂപീകരണം നടത്തിയിരുന്നു. ഒപ്പം കാറ്റിനെയും സ്വാധീനിച്ചു. രാത്രി കടല്‍ക്കാറ്റിന്റെ വേഗതയില്‍ ഇതുകാരണം പുരോഗതിയുണ്ടായതാണ് കേരളത്തില്‍ പലയിടത്തും ഇന്നലെ രാത്രി മഴ സജീവമാകാന്‍ ഇടയാക്കിയത്. എന്നാല്‍ ഇന്നത്തെ ഉപഗ്രഹ ചിത്രങ്ങളില്‍ മേഘസാന്നിധ്യം ന്യൂനമര്‍ദ മേഖലയില്‍ മാത്രമാണുള്ളത്. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കിക്കന് മേഘങ്ങളെയും തീരത്തുനിന്ന് അകറ്റും. രാത്രി കേരളത്തിന്റെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയാണ് ഇന്ന് പ്രതീക്ഷിക്കേണ്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ തീരദേശ, ഇടനാട് മേഖലകളിലും ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളായ ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നിവയുടെ കിഴക്കും നേരിയ മഴ സാധ്യതയുണ്ട്.
Photo- Ajmal
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥാ പ്രവചനം ലൊക്കേഷന്‍ അടിസ്ഥാനമാക്കി കൂടുതല്‍ കൃത്യതയോടെ അറിയാന്‍ ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
Comments