WEATHER NEWS AND ANALYSIS
ഇന്ത്യയിലുള്‍പ്പെടെ തീവ്ര ഉഷ്ണതരംഗ സാധ്യതയെന്ന് പഠനം
March 27, 2021, 10:18 p.m.
Metbeat Weather Desk
ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അപകടകരമായ വിധത്തില്‍ ഉഷ്ണതരംഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സമീപകാല ഭാവിയില്‍ ദക്ഷിണേഷ്യയിലെ കൂടുതല്‍ നഗരങ്ങളില്‍ ഉഷ്ണതരംഗം കൂടുമെന്നാണ് പഠനം. യു.എസിലെ ഓക് റിഡ്ജ് നാഷനല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പു നല്‍കിയത്. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസില്‍ ഒതുങ്ങുകയാണെങ്കിലും ഉഷ്ണതരംഗമുണ്ടാകുമെന്ന് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭക്ഷ്യോത്പാദനത്തെ ബാധിച്ചേക്കും
ഇത്തരം അത്യുഷ്ണം ഇന്ത്യയിലെ പ്രധാന ധാന്യോത്പാദനത്തെ ബാധിക്കും. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് ഉഷ്ണതരംഗം സാരമായി ബാധിക്കുക. ഇതൊഴിവാക്കാന്‍ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലൊഴിവാക്കാന് ഈ രാജ്യങ്ങള്‍ കടുത്ത നടപടിയെടുക്കണമെന്ന് പഠനത്തിനു നേതൃത്വം നല്കിയ ഓക് റിഡ്ജ് നാഷണല്‍ ലബോറട്ടറിയിലെ മുഅ്തസിം അഷ്ഫാഖ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ദക്ഷിണേഷ്യയില്‍ ആഗോളതാപനം രണ്ടു ഡിഗ്രിയിലെത്തിക്കാനിടയുണ്ടെന്നും പഠനം മുന്നറിയിപ്പു നല്കി. വ്യവസായ വിപ്ലവം മുതല്‍ ഒരു ഡിഗ്രിയുടെ വര്‍ധനവാണ് ആഗോള തലത്തില്‍ ഉണ്ടായത്. 2040 ല്‍ ഇത് 1.5 ഡിഗ്രിയായി ഉയരുമെന്നാണ് ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പറയുന്നത്.
നിങ്ങളുടെ പ്രദേശത്തെ അന്തരീക്ഷസ്ഥിതി (Weather), അടുത്ത 7 ദിവസം വരെയുള്ള പ്രവചനം എന്നിവ അറിയാന്‍ Metbeat Weather Android App ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യാം.
Comments