WEATHER NEWS AND ANALYSIS
അറബിക്കടലിൽ ന്യൂനമർദ്ദം; തിരമാലകളുടെ ശക്തി കൂടും
June 4, 2023, 11:08 a.m.
നാളെ അഞ്ചാം തീയതി കൊല്ലം തിരുവനന്തപുരം ജില്ലകളുടെ പടിഞ്ഞാറ് ഭാഗത്തായി ഏകദേശം 750 കിലോമീറ്റർ അപ്പുറം അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുകയും ആറാം തീയതിയോടെ തീവ്രന്യൂനമർദ്ദമായിമാറുവാനും സാധ്യത. എട്ടാം തീയതിയോടെ തിരമാലകളുടെ ശക്തി തീരപ്രദേശങ്ങളിൽ കൂടുവാനും പത്താം തീയതിവരെ തൽസ്ഥിതി ഉണ്ടാകുവാനും സാധ്യത.
ചുഴലിയായി മാറുന്ന സാഹചര്യത്തിൽ ഇതിന്റെ സഞ്ചാരം കേരളത്തിൽ നിന്നും അകന്നു പോകുന്ന ദിശയിൽ ആയതുകൊണ്ട് നമ്മൾക്ക് വലിയ പരിക്ക് പറ്റില്ല. പക്ഷെ ശക്തിയാർജ്ജിക്കുമ്പോൾ ഇതിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഇപ്പോഴും ഒരു ഒത്തു തീർപ്പിൽ പല കാലാവസ്ഥ ഏജൻസികളുടെയും ഫോർകാസ്റ്റുകൾ തമ്മിൽ ആയിട്ടില്ല. കൂടുതൽ സാധ്യത സൈക്ലോൺ ഒമാനിൽ ചെന്ന് അവസാനിക്കാനാണ്.
ശക്തിയാർജ്ജിച്ചു കഴിയുമ്പോൾ സൈക്ളോണിന്റെ പാതയോടു കൂടുതൽ അടുത്തുവരുന്ന മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ഒക്കെ കൂടുതൽ രൂക്ഷമായ കടൽക്ഷോഭം പ്രതീക്ഷിക്കാം.
കേരളത്തിൽ ട്രോളിങ് നിരോധനം അടുത്തയാഴ്ച വരുന്നതിനാൽ കൂടുതൽ ഡിസ്റ്റൻസിൽ പോയി മീൻപിടിക്കുന്നത് പൊതുവെ കൂടുതലാണ്.
ബോട്ടിലെ എല്ലാവരുടെയും ലൈഫ് ജാക്കെറ്റും റെഡി അല്ലെ?
കടപ്പാട്: ഡാനി
Comments